വത്തിക്കാന്‍ സിറ്റി: രോഗികളുടെയും അവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും ജൂബിലിയോടനുബന്ധിച്ച് ആര്‍ച്ചുബിഷപ് റിനോ ഫിസിചെല്ലാ അര്‍പ്പിച്ച ദിവ്യബലിമധ്യേ അപ്രതീക്ഷിതമായി സെന്റ് പീറ്റേഴ്‌സ് ചത്വരം സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ദിവ്യബലി സമാപിച്ചശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത പാപ്പ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
ദിവ്യബലിക്ക് ശേഷം വായിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഞ്ചലൂസ് സന്ദേശത്തില്‍ ആശുപത്രിവാസക്കാലത്തും തുടര്‍ന്നുള്ള വിശ്രമസമത്തും തനിക്ക് ദൈവത്തിന്റെ പരിപാലനയുടെ വിരല്‍സ്പര്‍ശം അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. ദിവ്യബലിമധ്യേ വായിച്ച സന്ദേശത്തില്‍ രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗക്കിടക്ക രക്ഷയുടെയും വീണ്ടെടുപ്പിന്റെയും വിശുദ്ധ സ്ഥലമായി മാറാമെന്ന് പാപ്പ വ്യക്തമാക്കി. രോഗബാധിതരായ സഹോദരങ്ങളുമായി രോഗത്തിന്റെയും ദൗര്‍ബല്യത്തിന്റെയും അനുഭവം താനുമിന്ന് പങ്കിടുന്നുണ്ടെന്ന് പാപ്പ ഓര്‍മിപ്പിച്ചു.
ഇത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും അഭ്യസിക്കുന്ന, നിരാശയോ കുറ്റബോധമോ ഇല്ലാതെ, ദൈവത്തോടും സഹോദരങ്ങളോടുമുള്ള കൃതജ്ഞതയോടെ നമുത്ത് ലഭിക്കുന്ന കാരുണ്യത്തെ സ്വീകരിക്കുന്ന പാഠശാലയാണ് രോഗാവസ്ഥ. ജീവിതത്തിലെ ഏറ്റവും കഠിനമേറിയതും ക്ലേശകരവുമായ പരീക്ഷണങ്ങളിലൊന്നാണ് രോഗാവസ്ഥ. എന്നാല്‍ ഈ അവസ്ഥയിലും ദൈവം നമ്മെ തനിച്ചാക്കുന്നില്ല. നമ്മുടെ ശക്തി ക്ഷയിക്കുമ്പോള്‍ ജീവിതം ദൈവത്തിന് സമര്‍പ്പിച്ചാല്‍ ദൈവം നല്‍കുന്ന ആശ്വാസം നമുക്ക് അനുഭവിക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *