Follow Us On

19

April

2025

Saturday

വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെയുള്ള അക്രമണം അപലപനീയം

വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെയുള്ള അക്രമണം അപലപനീയം
മാനന്തവാടി: മധ്യപ്രദേശിലും ഒഡീഷയിലും വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങള്‍ അപലപനീയമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രവര്‍ത്തക സമിതി യോഗം.
മധ്യപ്രദേശിലെ ജബല്‍പുര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡേവിഡ് ജോര്‍ജ്, പ്രോകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ് എന്നിവരെയും വിശ്വാസികളെയും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിചതച്ചത്. കണ്‍മുമ്പില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴാണ് ദിവസങ്ങള്‍ക്കുശേഷം പോലീസ് പേരിനെങ്കിലും കേസെടുത്തത്.
ഒഡീഷയിലെ ബര്‍ഹാംപുര്‍ രൂപതയിലെ ജുബാ ഇടവക വികാരി ഫാ. ജോഷി ജോര്‍ജിനെയും വിശ്വാസികളെയും പള്ളിയങ്കണത്തില്‍ വച്ചാണ് പോലീസുകാര്‍ അതിക്രൂരമായി തല്ലിച്ചതച്ചത് . പള്ളിയില്‍ ഉണ്ടായിരുന്ന വസ്തുക്കള്‍ പോലീസ് എടുത്തുകൊണ്ടു പോവുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് തന്നെയാണ് മര്‍ദനം അഴിച്ചു വിട്ടതും വസ്തുക്കള്‍ കൊള്ള ചെയ്തതും. പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ഛത്തീസ്ഗഡില്‍ ദുഃഖവെള്ളി പ്രവര്‍ത്തന ദിനം ആക്കിയതും ക്രൈസ്ത വിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്. ഉത്തരേന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ സമീപനങ്ങളില്‍ ഗവണ്‍മെന്റുകളും പോലീസും സംഘപരിവാര്‍ സംഘടനയായ ബജ്‌രംഗദളും നേതൃത്വം നല്‍കുന്നത് അപലനീയമാണ്.
ദ്വാരക പാസ്റ്റില്‍ സെന്ററില്‍ നടന്ന രൂപതാ പ്രവര്‍ത്തകസമിതി യോഗം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോണ്‍സന്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, രൂപത ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍, ട്രഷറര്‍ സജി ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?