പാണത്തൂര്‍: ആകാശപറവകളും അവരുടെ കൂട്ടുകാരും വിവിധ ഇടവകകളും ഭക്തസംഘടനകളും സംയുക്തമായി 50 നോമ്പിന്റെ ചൈതന്യമുള്‍കൊണ്ടുകൊണ്ട് വര്‍ഷങ്ങളായി നാല്‍പ്പതാം വെള്ളിയാഴ്ച്ച നടത്തി വരാറുള്ള കുരിശിന്റെ വഴി ഏപ്രില്‍ 11 ന് പാണത്തൂര്‍ സെന്റ് മേരീസ് ദൈവാല യത്തില്‍ നിന്നും ആരംഭിക്കും.
രാവിലെ 6 ന് ഇടവക വികാരി ഫാ. വര്‍ഗീസ് ചെരിയം പുറത്തിന്റെ നേതൃത്വത്തിലുള്ള വി. കുര്‍ബാനക്കും സന്ദേശത്തിനും ശേഷം കുരിശിന്റെ വഴി ആരംഭിക്കും. 36 കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ച് വൈകുന്നേരം 6 ന് അമ്പലത്തറ മൂന്നാം മൈലിലുള്ള ആകാശ പറവകളുടെ സ്‌നേഹാലയത്തില്‍ വി.കുര്‍ബാനയോടുകൂടി സമാപിക്കും.
മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളായി കഴിയുന്നവര്‍ക്ക് വേണ്ടിയും വര്‍ധിച്ചു വരുന്ന ആത്മഹത്യ പ്രവണതയില്‍ നിന്നുള്ള മോചനത്തിനും ലോക സമാധാനത്തിനു വേണ്ടിയുമാണ് ഈ വര്‍ഷത്തെ പാപപരിഹാര യാത്ര.
വിവിധ സ്ഥലങ്ങളില്‍ ഫാ. നിഖില്‍ ജോണ്‍ ആട്ടൂക്കാരന്‍, ഫാ. ജോസഫ് വാരണത്ത്, ഫാ.അഗസ്റ്റ്യന്‍ അറക്കല്‍, ഫാ. ടിനോ കുമ്മാനിക്കാട്ട്, ഫാ. റ്റിനോ ചാമക്കാല, ഫാ. ജോസഫ് തറുപ്പുതൊട്ടിയില്‍, ഫാ. ജോസ് അരീച്ചിറ, ഫാ. റോജി മുകളേല്‍, ഫാ. ജോണ്‍സണ്‍ വേങ്ങപറമ്പില്‍, ഫാ. ലിജു മാളിയേക്കല്‍, ഫാ. സണ്ണി തോമസ്, ഫാ. ഷിന്റോ ചാലില്‍, ഫാ. ലിജോ തടത്തില്‍, ബ്രദര്‍ ലിയോ, ബ്രദര്‍ യാക്കോബപ്പന്‍, ബ്രദര്‍ പീറ്ററപ്പന്‍, ബ്രദര്‍ ഈശോ ദാസ് എന്നിവര്‍ സന്ദേശം നല്‍കും.
Leave a Comment
Your email address will not be published. Required fields are marked with *