മറ്റൊരിടത്തും പ്രസിദ്ധീകരിക്കാത്ത ഈ സന്ദേശം പാപ്പയുടെ മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് ഇറ്റാലിയന്‍ വാരികയായ ‘ഓഗി’ പുറത്തുവിട്ടിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പാ ഇക്കഴിഞ്ഞ ജനുവരി 8ന് ഇറ്റലിയിലെ ‘ലിസണിങ് വര്‍ക്ഷോപ്പില്‍’ പങ്കെടുത്ത യുവതീ യുവാക്കള്‍ക്കായി അയച്ച വീഡിയോ സന്ദേശമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.
സാന്താ മാര്‍ത്ത വസതിയിലിരുന്നു റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പാപ്പാ പറഞ്ഞു ‘പ്രിയ യുവതീ യുവാക്കളെ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഭംഗിയായി ശ്രവിക്കാന്‍ പഠിക്കുക എന്നത്. ഒരാള്‍ നമ്മളോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറയുന്നത് മുഴുവന്‍ കേള്‍ക്കാനുള്ള ക്ഷമ ആദ്യം നമുക്ക് വേണം. നാം കൃത്യമായി ശ്രദ്ധിച്ചാല്‍ മനസിലാകും പലരും നന്നായി ശ്രവിക്കാന്‍ തയ്യാറാകുന്നില്ലെന്ന്. ഒരാള്‍ പറഞ്ഞുതീരും മുന്‍പേ മറ്റേയാള്‍ മറുപടി പറയാന്‍ തുടങ്ങിയാല്‍ പലപ്പോഴും സമാധാനം ന്ഷ്ടമായേക്കാം. ഒരാള്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അയാളെ കേള്‍ക്കൂ ഏറ്റവും ഭoഗിയായി ശ്രവിക്കുക,’ അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇടയ്ക്കു കയറി മറുപടി പറയും മുന്‍പ് അവര്‍ക്കു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കണം. അപ്പോള്‍ അവര്‍ പറയുന്നത് പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കും, എന്നിട്ട് മാത്രം മറുപടി പറയുക. പ്രായമായവരെയും മുത്തശ്ശീമുത്തശ്ശന്മാരെയും കേള്‍ക്കാന്‍ സമയം കണ്ടെത്തണം. അവരില്‍ നിന്നും നിങ്ങള്‍ക്ക് വളരെയേറെ കാര്യങ്ങള്‍ പഠിക്കാനാകും, പാപ്പ കൂട്ടിച്ചേര്‍ത്തു.
യുവജനങ്ങളെ ഏറെ സ്‌നേഹിച്ചിരുന്ന പാപ്പയുടെ സാസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ലക്ഷക്കണക്കിനു പേരില്‍ ഭൂരിഭാഗവും യുവജനങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Leave a Comment
Your email address will not be published. Required fields are marked with *