ബെയ്ജിംഗ്/ചൈന: ചൈനയിലെ വിശ്വാസികള്‍ക്ക് ആത്മീയ സംരക്ഷണം നല്‍കുന്ന ഒരു മാര്‍പാപ്പായെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് വിശ്വാസികള്‍. ‘ഞങ്ങളുടെ കണ്ണീരിനെ അവഗണിക്കരുത്’ എന്ന ആവശ്യവുമായി ചൈനീസ് വിശ്വാസികള്‍ റോമിലേക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ചൈനയിലെ വിശ്വാസികള്‍ നേരിടുന്ന വേദനയും കഷ്ടപ്പാടുകളും പങ്കുവയ്ക്കുന്ന കത്തില്‍, പുതിയ പാപ്പയെക്കുറിച്ചുള്ള പ്രതീക്ഷകളും വിശ്വാസികള്‍ പങ്കുവച്ചു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം ഏറെ ദുഖത്തോടെ കത്തില്‍ അനുസ്മരിക്കുന്നു. 2018-ല്‍ ചൈന-വത്തിക്കാന്‍ താല്‍ക്കാലിക കരാറില്‍ ഒപ്പുവച്ചതിനു ശേഷം, ചൈനയിലെ സഭ പ്രതിസന്ധിയിലാണെന്നും വിശ്വാസികള്‍ മൗനത്തിലായെന്നും കത്തില്‍ പറയുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഋരരഹലശെമ ശി അശെമ ല്‍ ‘ചൈന ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കാന്‍ കാത്തിരിക്കുന്ന അവസാന മഹാ സംസ്‌കാരമാണ്!’ എന്ന് ഓര്‍മിപ്പിക്കുന്നു. ക്രിസ്തുവിന് ശേഷമുള്ള ആദ്യ ആയിരം വര്‍ഷങ്ങളില്‍ ക്രിസ്തുവിന്റെ വിശ്വാസം യൂറോപ്പിലെങ്ങും വ്യാപിച്ചു. രണ്ടാമത്തേതില്‍, അമേരിക്കയും ആഫ്രിക്കയും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. മൂന്നാമത്തേതില്‍, ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ വിശ്വാസം വര്‍ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു.
ലക്ഷക്കണക്കിന് ചൈനീസ് ജനത യേശുവിന്റെ രക്ഷാ സന്ദേശം കേള്‍ക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അവരെ നയിക്കാന്‍, അവര്‍ക്കൊപ്പം നടക്കാന്‍, ക്രിസ്തുവിനെ അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍, ഒരു ധീരനായ പാപ്പായെ ചൈനീസ് വിശ്വാസികള്‍ ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *