ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഈവര്‍ഷത്തെ നാഷണല്‍ നോക്ക് തീര്‍ത്ഥാടനം മെയ് 10 ശനിയാഴ്ച്ച നടക്കും.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുചേരും. അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദികരും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ 37 വി. കുര്‍ബാന സെന്ററുകളിലും മരിയന്‍ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് വി. കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.
അയര്‍ലണ്ടിലെത്തുന്ന മലയാളികുടുംബങ്ങള്‍ പതിവായി നോക്ക് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മണിമുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടര്‍ന്ന് 12 മണിമുതല്‍ ആരാധനയും സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും നടന്നുവരുന്നു. സീറോമലബാര്‍ സഭയുടെ വൈദികന്‍ ഈ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സേവനം ചെയ്യുന്നുണ്ട്.
1879 ഓഗസ്റ്റ് 21 നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്‌നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകില്‍ നടന്ന മരിയന്‍ പ്രത്യക്ഷീക രണത്തിന് പതിനഞ്ചിലേറെ ആളുകള്‍ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും, യോഹന്നാന്‍ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്‌സാക്ഷ്യകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിന്‍കുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
രണ്ട് മണിക്കൂറോളം ഈ ദര്‍ശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തില്‍ നടന്ന സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും, ഫ്രാന്‍സീസ് മാര്‍പാപ്പായും നോക്ക് ദൈവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. വി. മദര്‍ തെരേസായും നോക്ക് സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. വര്‍ഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീര്‍ത്ഥാടകര്‍ നോക്ക് സന്ദര്‍ശിക്കാറുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *