Follow Us On

27

July

2025

Sunday

‘ഞങ്ങളെ മറക്കരുതേ’ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മര്‍

‘ഞങ്ങളെ മറക്കരുതേ’ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് മ്യാന്‍മര്‍

ആഭ്യന്തര കലാപത്താല്‍ വലയുന്ന മ്യാന്‍മറില്‍ മാര്‍ച്ച് 28-ന് ഉണ്ടായ ഭൂകമ്പം രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയ പശ്ചാത്തലത്തില്‍,  ലിയോ 14 ാമന്‍ പാപ്പയോട് അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച്  മ്യാന്‍മറിലെ മണ്ഡലേ രൂപത.

ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ പ്രത്യാശയും തകര്‍ന്നതായി ഫിദെസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മണ്ഡലേ അതിരൂപതയുടെ വികാരി ജനറല്‍ ഫാ. പീറ്റര്‍ കീ മൗങ് പറഞ്ഞു.  വീടുകള്‍ക്ക് പുറമെ സഭയുടെ കീഴിലുള്ള ദൈവാലയങ്ങള്‍, പാസ്റ്ററല്‍ കെട്ടിടങ്ങള്‍, മതബോധന ക്ലാസ് മുറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്കും ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടു.

ഈ ദുരന്തങ്ങള്‍ക്കിടയിലും, മ്യാന്‍മറിലെ കത്തോലിക്കാ സമൂഹം, ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പിനെ പ്രത്യാശയോടെയും ഏറെ സന്തോഷത്തോടെയും സ്വീകരിച്ചു. മതപരിധികള്‍ക്കപ്പുറം ബുദ്ധമതസ്ഥരും മുസ്ലീങ്ങളും പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പാപ്പയുടെ തെരെഞ്ഞെടുപ്പില്‍ ആനന്ദം പ്രകടിപ്പിച്ചു.

ആര്‍ച്ചുബിഷപ് മാര്‍ക്കോ ടിന്‍ വിന്‍, മ്യാന്‍മറില്‍ സമാധാനം സ്ഥാപിക്കുന്നതിനായി മാര്‍പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ചു. കര്‍ദിനാള്‍ ചാള്‍സ് മൗങ് ബോ, പാപ്പയോട് തങ്ങളെ മറക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു.  വിപത്തുകളുടെയും ദുരിതങ്ങളുടെയും നടുവില്‍ നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാന്‍ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയും സഹായവും  തേടുകയാണ് മ്യാന്മാറിലെ സഭ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?