Follow Us On

02

June

2025

Monday

എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ

എഴുപതിന്റെ നിറവില്‍ലാറ്റിനമേരിക്കന്‍-കരീബിയന്‍ സംയുക്തമെത്രാന്‍സമിതി; ആശംസകളുമായി മാര്‍പാപ്പ

ബൊഗോത/കൊളംബിയ: ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതിയുടെ(ചേലാം) എഴുപതാം സ്ഥാപനവര്‍ഷത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ ആശംസാ സന്ദേശം. സമിതിയുടെ പ്രഡിഡന്റ് കര്‍ദിനാള്‍ ഹൈമേ സ്പെന്‍ഗ്ലര്‍ക്കയച്ച ടെലെഗ്രാം സന്ദേശത്തില്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലെ സുവിശേഷവത്കരണത്തില്‍ വലിയ പങ്കു വഹിക്കാന്‍ ചേലാമിന് കഴിഞ്ഞിട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.

1955-ല്‍ ബ്രസീലിലാണ് ലാറ്റിനമേരിക്കന്‍, കരീബിയന്‍ സംയുക്തമെത്രാന്‍സമിതി ആദ്യമായി ഒത്തുചേര്‍ന്നത്. സഭയുടെ അജപാലനധര്‍മത്തിലും സുവിശേഷവത്കരണത്തിലും തെക്കേ അമേരിക്കയിലെ മെത്രാന്‍സമിതികളെ സഹായിക്കുന്ന സമിതിയായി ചേലാം പ്രവര്‍ത്തിച്ചുവരുന്നു.
തെക്കേ അമേരിക്കയില്‍ നിരവധി ജനങ്ങള്‍ ബുദ്ധിമുട്ടുകളും ദാരിദ്ര്യവും അനുഭവിച്ച് കടന്നുപോകുന്നുവെന്നത് പാപ്പ സന്ദേശത്തില്‍ ഓര്‍മിച്ചു. ഈ സാഹചര്യത്തില്‍, സഭയെ സംരക്ഷിക്കുകയും നയിക്കുകയും, പ്രതീക്ഷ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രാധാന്യം മറന്നുപോകരുതെന്ന് മെത്രാന്മാരെ അദ്ദേഹം ഓര്‍മിപ്പിച്ചു.

യേശുവിന്റെ രക്ഷാകരസന്ദേശം എല്ലാവരിലേക്കും എത്തിക്കണം. അവിടുത്തെ കണ്ടുമുട്ടാനും യഥാര്‍ത്ഥ സന്തോഷം അറിയാനും ജനങ്ങളെ സഹായിക്കണം. സഭയ്ക്ക് പ്രാര്‍ത്ഥനയുടെ കരുത്ത് ആവശ്യമാണെന്നും പാപ്പ സന്ദേശത്തില്‍ കുറിച്ചു.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ വിശ്വാസികളുടെ സ്വര്‍ഗീയ മധ്യസ്ഥയായ  ഗ്വാഡലൂപ്പെ മാതാവിന്റെ  സംരക്ഷണത്തിനായി ചേലാമിനെ സമര്‍പ്പിച്ച പാപ്പ, തന്റെ ശുശ്രൂഷാ ദൗത്യം വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ എല്ലാവരോടും പ്രാര്‍ത്ഥന അഭ്യര്‍ഥിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?