Follow Us On

09

June

2025

Monday

എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

എല്ലാ ക്രൈസ്തവ സഭകള്‍ക്കും പൊതുവായ ഈസ്റ്റര്‍ തിയതി; കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ

റോം: എല്ലാ ക്രൈസ്തവ സഭകളും ഒരേദിനം ഈസ്റ്റര്‍ ആഘോഷിക്കുന്നതിന് പൊതുവായ തിയതി നിശ്ചയിക്കുന്നതിലുള്ള കത്തോലിക്ക സഭയുടെ താല്‍പ്പര്യം വ്യക്തമാക്കി ലിയോ 14 ാമന്‍ മാര്‍പാപ്പ. റോമിലെ സെന്റ് തോമസ് അക്വീനാസ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ‘നിഖ്യായും മൂന്നാം സഹസ്രാബ്ദത്തിലെ സഭയും: കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ഐക്യത്തിലേക്ക്’ എന്ന സിമ്പോസിയത്തില്‍ പ്രസംഗിച്ചപ്പോഴാണ് പാപ്പ ഈ വിഷയത്തിലുള്ള കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമാക്കിയത്.

1,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന നിഖ്യാ കൗണ്‍സിലിന്റെ ലക്ഷ്യങ്ങളിലൊന്ന് പ്രതിധ്വനിപ്പിച്ചുകൊണ്ട്, എല്ലാ ക്രൈസ്തവ സഭകള്‍ക്കും ഇടയില്‍ ഒരു പൊതു ഈസ്റ്റര്‍ തീയതി സ്ഥാപിക്കാന്‍ കത്തോലിക്കാ സഭ തയാറാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്‌സ് സഭയും ഒരുമിച്ച് നടത്തിയ പൊതു യാത്രയുടെ അടിത്തറ 325-ാമത് നിഖ്യാ കൗണ്‍സിലാണെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി. വിശ്വാസം, സിനഡാലിറ്റി, ‘ഈസ്റ്റര്‍ തീയതി’ എന്നീ വിഷയങ്ങളിലാണ് സിമ്പോസിയം ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനത്തെ വിഷയം നിഖ്യാ കൗണ്‍സിലിന്റെ ‘ലക്ഷ്യങ്ങളിലൊന്ന്’ ആയിരുന്നു. എന്നാല്‍ ഇന്നുള്ള  കലണ്ടറുകളിലെ വ്യത്യാസങ്ങള്‍ ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ ഈസ്റ്റര്‍ ഒരുമിച്ച് ആഘോഷിക്കാന്‍ ക്രിസ്ത്യാനികളെ അനുവദിക്കുന്നില്ല, ഇത് സമൂഹങ്ങള്‍ക്കുള്ളില്‍ അജപാലന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കുടുംബങ്ങളെ ഭിന്നിപ്പിക്കുകയും സുവിശേഷത്തിനായുള്ള നമ്മുടെ സാക്ഷ്യത്തിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായി മാര്‍പാപ്പ പറഞ്ഞു.

നിഖ്യാ തത്വങ്ങളെ മാനിച്ചുകൊണ്ട് തന്നെ, ക്രിസ്ത്യാനികള്‍ക്ക് ഒരുമിച്ച് ‘തിരുനാളുകളുടെ തിരുനാള്‍’ ആഘോഷിക്കാന്‍ അനുവദിക്കുന്ന നിരവധി പരിഹാരങ്ങള്‍ നിര്‍ശേിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു. എല്ലാ ക്രിസ്ത്യാനികളും ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിച്ച ഈ വര്‍ഷം കര്‍ത്താവിന്റെ പുനരുത്ഥാനത്തിന്റെ പൊതുവായ ആഘോഷത്തെ അനുകൂലിക്കുന്ന  എക്യുമെനിക്കല്‍ പരിഹാരത്തിനായുള്ള കത്തോലിക്കാ സഭയുടെ തുറന്ന മനസ്സ് പാപ്പ ആവര്‍ത്തിച്ചു.

ഈ വര്‍ഷം ഏപ്രില്‍ 20 ന് ഒരേദിനത്തിലാണ്, പൗരസ്ത്യസഭയും പാശ്ചാത്യസഭയും ഈസ്റ്റര്‍ ആഘോഷിച്ചത്. 2028 ഏപ്രില്‍ 16 നും, വീണ്ടും 2031 ഏപ്രില്‍ 13 നും 2034 ഏപ്രില്‍ 9 നും ഈസ്റ്റര്‍ ഒരോ ദിനത്തിലാണ് വരുന്നത്.

ക്രൈസ്തവ ഐക്യം ആത്യന്തികമായി കൈവരിക്കപ്പെടുമ്പോള്‍, അത് ‘പ്രാഥമികമായി നമ്മുടെ സ്വന്തം പരിശ്രമത്തിന്റെ ഫലമായോ, അല്ലെങ്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച ഏതെങ്കിലും മാതൃകയിലൂടെയോ ബ്ലൂപ്രിന്റിലൂടെയോ ആയിരിലില്ല അത് സാക്ഷാത്കരിക്കപ്പെടുന്നതെന്നും മറിച്ച്, ഐക്യം ക്രിസ്തു ഇച്ഛിക്കുന്നതുപോലെയും അവിടുന്ന് ഇച്ഛിക്കുന്ന മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന ഒരു സമ്മാനമായിരിക്കുമെന്നും പാപ്പ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?