Follow Us On

14

June

2025

Saturday

ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ചൈനയിലെ ഫുഷോ അതിരൂപതക്ക് പുതിയ സഹായമെത്രാനെ നിയമിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി, ബെയ്ജിംഗ്: ചൈനയിലെ ഫുഷോ അതിരൂപതയുടെ സഹായ മെത്രാനായി ബിഷപ് ജോസഫ് ലിന്‍ യുന്റുവാനെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 സെപ്റ്റംബറില്‍ ഒപ്പുവച്ചതും 2024 ഒക്ടോബറില്‍ മൂന്നാം തവണ പുതുക്കിയതുമായ ചൈന-വത്തിക്കാന്‍ കരാര്‍പ്രകാരമാണ് ബിഷപ് ലിന്‍ യുന്റുവാന്റെ നിയമനം വത്തിക്കാന്‍ നടത്തിയത്.

1984 ല്‍ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഫുഷോ അതിരൂപതയുടെ വൈദികനായി 73 കാരനായ ലിന്‍ യുന്റുവാന്‍ അഭിഷിക്തനായി. 1984 മുതല്‍ 1994 വരെയും 1996 മുതല്‍ 2002 വരെയും, വിവിധ ഇടവകകളില്‍  വികാരിയായി ലിന്‍ യുന്റുവാന്‍  സേവനം ചെയ്തു.  2013 മുതല്‍ 2016 വരെ ഫുഷോ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ച ലിന്‍ യുന്റുവാനെ 2017-ല്‍ ബിഷപ്പായി രഹസ്യമായി സ്ഥാനാരോഹണം ചെയ്തു. 1946-ല്‍ സ്ഥാപിതമായ ഫുഷോ മെട്രോപൊളിറ്റന്‍ അതിരൂപതയെ ആര്‍ച്ചുബിഷപ് ജോസഫ് കായ് ബിംഗ്-റൂയിയാണ് നിലവില്‍ നയിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?