Follow Us On

14

June

2025

Saturday

അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

അഹമ്മദാബാദ് വിമാനാപകടം: പ്രാര്‍ത്ഥനയും അനുശോചനവും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ

അഹമ്മദാബാദ്:  വിമാന അപകടത്തില്‍ മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വമായ  അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് മാര്‍പാപ്പയുടെ സന്ദേശം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാമില്‍, അഹമ്മദാബാദില്‍  സംഭവിച്ച വിമാന ദുരന്തം അതീവ വേദനാജനകമാണെന്ന് പാപ്പ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും, മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തന്റെ കരുണയിലേക്ക് സമര്‍പ്പിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്ക് യാത്രതിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍, റണ്‍വേയില്‍ നിന്നു പറന്നുയര്‍ന്ന് അരമിനിറ്റിനുള്ളില്‍ തന്നെ എയര്‍പോര്‍ട്ടിനു സമീപ പ്രദേശത്തുള്ള ജനവാസമേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചിറങ്ങിയത്. യാത്രക്കാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ  265  പേര്‍ മരണമടഞ്ഞതായി  പിറ്റിഐയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം സംഭവിച്ച വിമാനത്തില്‍  169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും 7 പോര്‍ച്ചുഗീസുകാരും ഒരു  കനേഡിയനുമാണ് ഉണ്ടായിരുന്നത്. 217 മുതിര്‍ന്നവരും 11 കുട്ടികളും 2 ശിശുക്കളുമടങ്ങുന്ന യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?