Follow Us On

15

June

2025

Sunday

സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: സഹനത്തിലും പ്രത്യാശയുടെ ജീവിതം നയിക്കണമെന്നും അപ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നതെന്നും കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല.
കണ്ണൂര്‍ മൂന്നാംപീടിക വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലെ ദര്‍ശന തിരുനാളിന്റെ സമാപന ദിനത്തില്‍ നടന്ന ആഘോഷമായ സമൂഹബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കത്തീഡ്രല്‍ വികാരി ഫാ. ആന്‍സില്‍ പീറ്റര്‍, കണ്ണൂര്‍ രൂപത ചാന്‍സിലര്‍ ഫാ. ആന്റണി കുരിശിങ്കല്‍, ഫാ അബിന്‍രാജ് ,ഫാ. റോബിന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും കുട്ടികള്‍ക്കുളള ചോറുണ്, നേര്‍ച്ച വിതരണം എന്നിവയ്ക്ക്  ശേഷം പ്രാര്‍ത്ഥനാനിര്‍ഭരമായി തിരുനാള്‍ കൊടിയിറക്കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?