Follow Us On

15

June

2025

Sunday

വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

വിമാന ദുരന്തം; ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുത്: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: അഹമ്മദാബാദ് വിമാന ദുരന്തം ഇന്ത്യയുടെ ആത്മാവിലേല്പിച്ച മുറിപ്പാടുകള്‍ വലുതും അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.
ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഭാരതത്തിലെ ക്രൈസ്തവ സമൂഹം ഒന്നാകെ അതീവ ദുഃഖത്തോടെ പങ്കുചേരുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവരുടെ സുഖപ്രാപ്തിക്കുവേണ്ടിയും വിശ്വാസി സമൂഹമൊന്നാകെ പ്രാര്‍ത്ഥിക്കുന്നു.
എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവ ര്‍ക്കും ഭരണസം വിധാനങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തന ഊര്‍ജ്ജവും പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തുമുണ്ടാകട്ടെയെന്ന്  വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?