Follow Us On

15

June

2025

Sunday

‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

‘ദരിദ്രരേ… നിങ്ങള്‍ പ്രത്യാശയുടെ നായകര്‍’: ലിയോ പതിനാലാമന്‍ മാര്‍പാപ്പ

ദരിദ്രര്‍ പ്രത്യാശയുടെ നായകന്മാരാണെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 നവംബര്‍ 16 ഞായറാഴ്ച ഒമ്പതാം ലോക ദരിദ്ര ദിനം ആചരിക്കാന്‍ സഭ തയ്യാറെടുക്കുക്കുകയാണ്. ‘നിങ്ങളാണ് എന്റെ പ്രത്യാശ’ എന്നതാണ്  ലോക ദരിദ്ര ദിനത്തോടനുബന്ധിച്ചുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. പുരാതനനും പുതിയതുമായ ദാരിദ്ര്യ രൂപങ്ങളെ ചെറുക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും വികസനത്തിനും പുരോഗതിക്കും ഉള്ള കര്‍മപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും ഈ വിശുദ്ധ ജൂബിലി വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും മാര്‍പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ദരിദ്രര്‍ പ്രത്യാശയുടെ നായകരാണ് എന്ന് ദാരിദ്ര്യ ദിന സന്ദേശത്തില്‍ പാപ്പാ ഊന്നിപ്പറയുന്നു.
‘ദരിദ്രരില്‍ ദരിദ്രരെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമുള്ള പുതിയ സംരംഭങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ പാപ്പാ ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു.

‘ദൈവത്തിലുള്ള പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല,’ ‘നമ്മള്‍ ജീവനുള്ള ദൈവത്തില്‍ പ്രത്യാശ വച്ചിരിക്കുന്നു’ എന്ന വിശുദ്ധ പൗലോസിന്റെ വാക്യങ്ങളും പാപ്പാ ഉന്നിപ്പറയുന്നുണ്ട്. ദരിദ്രരുടെ രക്ഷാധികാരിയായ പാദുവയിലെ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ദിനത്തില്‍ലാണ് ലോക ദാരിദ്ര്യ ദിനത്തോടനുബന്ധിച്ച മാര്‍പാപ്പയുടെ സന്ദേശം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?