ചാലക്കുടി: രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നല്‍കുന്നതെന്ന് റവ.ഡോ. ആന്റണി വടക്കേകര വി.സി. മുരിങ്ങൂര്‍ ഡിംസ് മീഡിയ കോളേജില്‍, ഡിംസ് സോഷ്യല്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ലോക രക്തദാനദിനാചാരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോളേജ് ഡയറക്ടറായ അദ്ദേഹം.
ഇതിനോടകം അമ്പതില്‍ അധികം തവണ രക്തം ദാനം ചെയ്ത വിജിത് വിജയനെ ചടങ്ങില്‍ ആദരിച്ചു. കേരളത്തിലുടനീളം രക്തദാന പ്രവര്ത്ത നങ്ങളില്‍ സജീവ സാന്നിധ്യമായ വിജിത് വിജയന് ഈ രംഗത്തെ അറിവും അനുഭവങ്ങളും വിദ്യാര് ഥികളുമായി പങ്കുവച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിനോജ് ആന്റണി, അധ്യാപകരായ സാഗി പോള്‍, ബേബി വിന്‍സെന്റ്, ജിജോ ജോസഫ്, യൂണിയന് പ്രതിനിധി ലിറ്റില്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *