Follow Us On

18

June

2025

Wednesday

ദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്കണം: മെത്രാന്മാരോട് മാര്‍പ്പാപ്പ

ദരിദ്രര്‍ക്ക് പ്രത്യേക പരിഗണന നല്കണം: മെത്രാന്മാരോട് മാര്‍പ്പാപ്പ

വത്തിക്കാന്‍ : ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി റോമിലേക്ക് തീര്‍ത്ഥാടനത്തിനെത്തിയ മഡഗാസ്‌കറിലെ ബിഷപ്പുമാരെ ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ സ്വീകരിച്ചു. ദരിദ്രരോടുള്ള ചുമതലകള്‍ മറക്കരുതെന്നും അവരോടുള്ള  കരുണ സഭയുടെ പ്രധാന ദൗത്യമാണെന്നും സന്ദര്‍ശനവേളയില്‍ പാപ്പ ഓര്‍മിപ്പിച്ചു.

‘ദരിദ്രരില്‍ നിന്ന് മുഖം തിരിക്കരുത്, അവരാണ് സുവിശേഷത്തിന്റെ ഹൃദയം. അവര്‍ക്കിടയില്‍ സുവിശേഷം പ്രഖ്യാപിക്കപ്പെടണം, പാപ്പ ശ്ക്തമായി ആഹ്വാനം ചെയ്തു.
പേപ്പല്‍ ബസിലിക്കകളുടെ വിശുദ്ധ വാതിലുകള്‍ വഴി പ്രത്യാശയുടെ തീര്‍ത്ഥാടനം നടത്തിയ മെത്രാന്‍മാര്‍ തങ്ങളുടെ സേവന മേഖലയില്‍ പ്രത്യാശയുടെ ദൂതന്മാരാകണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

മഡഗാസ്‌കര്‍ സഭയുടെ മിഷനറി ചൈതന്യത്തെ മാര്‍പാപ്പ പ്രത്യേകം പരാമര്‍ശിച്ചു. ആദ്യത്തെ മിഷനറി ഹെന്റി ഡി സോളേജസ്, ആദ്യ രക്തസാക്ഷിയായ ജാക്വസ് ബെര്‍ത്ത്യൂ എന്നിവരുടെ ത്യാഗത്തിന്റെയും തീക്ഷണതയുടെയും പാത പിന്തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു.

മഡഗാസ്‌കറിലെ വിശ്വാസികളോടൊത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം  തങ്ങളുടെ സഹപ്രവര്‍ത്തകരായ പുരോഹിതന്മാരെയും സന്യാസിമാരെയും സ്‌നേഹത്തോടെ പരിചരിക്കണമെന്നും, അവരുടെ സേവനം വിലമതിക്കണമെന്നും പാപ്പ മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?