Follow Us On

19

June

2025

Thursday

നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’

നൂറാം ജന്മവാര്‍ഷികത്തില്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന് ആദരം-’20 ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’

റോം: ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ നൂറാം ജന്മവാര്‍ഷികത്തില്‍, അദ്ദേഹത്തോടുള്ള ആദരസൂചകമായി അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്‌സോര്‍സിസ്റ്റ്സ്(ഐഎഇ)  അദ്ദേഹത്തെ ‘ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭൂതോച്ചാടകന്‍’ എന്ന് വിശേഷിപ്പിച്ചു.

അസാധാരണമായ പൈശാചിക പ്രതിഭാസങ്ങളുമായി പോരാടിക്കൊണ്ട്, പൈശാചിക ബന്ധനത്തില്‍പ്പെട്ടുപോയ ദുര്‍ബലരായ മനുഷ്യരെ വീണ്ടെടുക്കാന്‍ ഫാ. അമോര്‍ത്ത് ജീവിതം ഉഴിഞ്ഞുവച്ചതായി ഐഎഇ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫാ. മാര്‍സലോ ലാന്‍സ പറഞ്ഞു. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവയ്ക്ക് പിന്നിലുള്ള സാത്താന്റെ സാന്നിധ്യത്തെ അദ്ദേഹം പരസ്യമായി വിളിച്ചുപറഞ്ഞു. പ്രത്യക്ഷത്തില്‍ നിസാരമെന്ന് തള്ളിക്കളയുന്ന പൈശാചിക ബന്ധനത്തിന്റെ ഭീകരാവസ്ഥ വെളിച്ചത്തു കൊണ്ടുവരികയും ബ്ലാക്മാസ്, മന്ത്രവാദം തുടങ്ങിയ  പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പുകള്‍ ലോകത്തിന് നല്‍കുകയും ചെയ്തു. സാത്താന്റെ അസ്തിത്വത്തെയും അവന്റെ അസാധാരണമായ പ്രവൃത്തിയെയും നിഷേധിച്ച ദൈവശാസ്ത്രജ്ഞരെ പോലും മാറ്റി ചിന്തിപ്പിക്കാനും ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിശ്വാസത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനു സാധിച്ചതായി ഫാ. ലാന്‍സ പറഞ്ഞു.

സഭയുടെ സ്നേഹം ഭൂതോച്ചാടനത്തിലൂടെ വ്യക്തികളിലേക്ക് എത്തിക്കണമെന്നത് അദ്ദേഹത്തിന്റെ ശക്തമായ ബോധ്യമായിരുന്നു. ‘ദൈവ സാന്നിധ്യം ഇല്ലാത്തവരാണ് ലോകത്തിലെ ഏറ്റവും ദരിദ്രര്‍’ എന്നദ്ദേഹം മനസിലാക്കിയിരുന്നു. പൈശാചിക സ്വാധീനത്തില്‍പ്പെട്ടുപോയ ഇത്തരം മനുഷ്യരെ തിരികെ ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം തന്റെ ജീവിതം തന്നെ മാറ്റിവച്ചു. പിശാചിന്റെ എല്ലാ തരത്തിലുമുള്ള സാന്നിധ്യവും അവഗണിക്കാന്‍ വീണ്ടും വീണ്ടും ലോകത്തിന് മുന്നറിയിപ്പുകള്‍ നല്കി.

പതിനായിരക്കണക്കിന് ഭൂതോച്ചാടനങ്ങള്‍ നടത്തിയ ഫാ. അമോര്‍ത്ത് ഓജോ ബോര്‍ഡുകള്‍, ജ്യോതിഷം, മറ്റ് നിഗൂഢ ആചാരങ്ങള്‍ എന്നിവയുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. മറിയത്തെ പിശാച് വളരെയേറെ ഭയപ്പെടുന്നു എന്നത് തന്റെ ഭൂതോച്ചാടന അനുഭവങ്ങളില്‍ നിന്നും അദ്ദേഹം തിരിച്ചറിഞ്ഞു. സാത്താന്റെ ഇരകളായി പോയവരോട് അങ്ങേയറ്റം കരുണയും ദയയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഭൂതോച്ചാടനം ചെയ്യപ്പെടുന്നവര്‍ക്ക് സഭയുടെ സ്‌നേഹം ആവശ്യമാണെന്ന് അദ്ദേഹം ലോകത്തെ ഓര്‍മിപ്പിച്ചു.

വത്തിക്കാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന  അദ്ദേഹം   ”ആന്‍ എക്‌സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി”, ”ആന്‍ എക്‌സോര്‍സിസ്റ്റ്: മോര്‍ സ്റ്റോറീസ്”, ”എക്‌സോര്‍സിസം ആന്‍ഡ് സൈക്യാട്രി” എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായിരുന്നു. ടെലിവിഷന്‍, റേഡിയോ പരിപാടികളിലും അദ്ദേഹം പതിവായി സംഭാവനകള്‍ നല്‍കിയിരുന്നു, കൂടാതെ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ദൈവശാസ്ത്രജ്ഞര്‍ക്കും സൈക്കോളജിസ്റ്റുകള്‍ക്കും അദ്ദേഹത്തിന്റെ സംഭാവനകള്‍ വില മതിക്കാനാവാത്തതാണ്.

1925 മെയ് 1 ന് ഇറ്റലിയിലെ മൊഡേണയില്‍ ജനിച്ച ഗബ്രിയേല്‍ അമോര്‍ത്ത് 1986-ല്‍, റോം രൂപതയുടെ ചീഫ് എക്സോര്‍സിസ്റ്റായി നിയമിച്ചു. 1990-ല്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് സ്ഥാപിച്ച അദ്ദേഹം 75-ാം വയസ്സില്‍ വിരമിക്കുന്നതുവരെ പ്രസിഡന്റായിരുന്നു. 2016-ല്‍ തന്റെ  91-ാം വയസില്‍ ഫാ.ഗബ്രിയേല്‍ അമോര്‍ത്ത് നിത്യസമ്മാനത്തിന് യാത്രയായി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?