Follow Us On

09

July

2025

Wednesday

ഫ്രഞ്ച് മിഷനറി ഫാ.ഫ്രാന്‍സെസ്‌കോ റാപാസിയോളി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) പുതിയ തലവന്‍

ഫ്രഞ്ച്  മിഷനറി ഫാ.ഫ്രാന്‍സെസ്‌കോ റാപാസിയോളി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ) പുതിയ തലവന്‍

റോം: ബംഗ്ലാദേശില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫ്രഞ്ച്  മിഷനറി ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ(പിഐഎംഇ)  സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തു.  റോമില്‍ നടന്ന ജനറല്‍ അസംബ്ലിയിലാണ്  നിലവില്‍ ദക്ഷിണേഷ്യയുടെ റീജിയണല്‍ സുപ്പീരിയറായി സേവനം ചെയ്യുന്ന 62 കാരനായ ഫാ. ഫ്രാന്‍സെസ്‌കോ റാപാസിയോളിയെ സുപ്പീരിയര്‍ ജനറലായി തിരഞ്ഞെടുത്തത്.

ബംഗ്ലാദേശില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്‍സെസ്‌കോ തലസ്ഥാനമായ ധാക്കയില്‍ മദ്യപാനികള്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും വേണ്ടി സ്വയം സഹായ ഗ്രൂപ്പുകള്‍ സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ പൂനെയിലും അദ്ദേഹം നിരവധി വര്‍ഷങ്ങള്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ പിഐഎംഇ സമൂഹത്തെ നയിക്കുന്ന ഫാ. ഫെറൂസിയോ ബ്രാംബിലാസ്‌കയുടെ പിന്‍ഗാമിയായാണ് ഫാ. ഫ്രാന്‍സെസ്‌കോ ചുമതലയേല്‍ക്കുന്നത്.
1963-ല്‍ പാരീസില്‍ ജനിച്ച റാപാസിയോളി ഇറ്റലിയിലെ പിയാസെന്‍സ-ബോബിയോ രൂപതയിലാണ് വളര്‍ന്നത്. മെഡിക്കല്‍ ബിരുദം നേടിയ ശേഷം അദ്ദേഹം പിഐഎംഇയില്‍ ചേരുകയും 1993 ല്‍ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു.

പൂനെയിലെ  സെമിനാരിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ മിഷനറി നിയമനം. അവിടെ അദ്ദേഹം 1993 മുതല്‍ 1999 വരെ സേവനമനുഷ്ഠിച്ചു. പിന്നീട് 2012 മുതല്‍ 2018 വരെ ഇറ്റലിയിലെ മോണ്‍സയിലുള്ള പിഐഎംഇ ഇന്റര്‍നാഷണല്‍ സെമിനാരിയുടെ റെക്ടറായി.  തുടര്‍ന്നാണ് അദ്ദേഹം ബംഗ്ലാദേശിലേക്ക് ശുശ്രൂഷയ്ക്കായി എത്തിയത്.

മിഷനറി പ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കുന്ന സെക്കുലര്‍ വൈദികരുടെയും  അല്‍മായരുടെയും ഒരു സമൂഹമാണ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍(പിഐഎംഇ). ഈ സൊസൈറ്റിയുടെ കീഴില്‍ നിലവില്‍ 20 രാജ്യങ്ങളിലായി ഏകദേശം 400 മിഷനറിമാര്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?