തൃശൂര്‍: കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും അമല മെഡിക്കല്‍ കോളേജുമായി അക്കാദമിക മേഖലയിലും ഗവേഷണ രംഗത്തും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി.
സിഎസ്‌ഐആര്‍ നിസ്റ്റ് ഡയറക്റ്റര്‍ ഡോ. സി അനന്തരാ മകൃഷ്ണന്‍ അമല മെഡിക്കല്‍ കോളേജ്ജ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി മണ്ണുമ്മലിനു ധാരണപ്പത്രം കൈമാറി.
സ്റ്റുഡന്റ് ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, സംയോജിത ഗവേഷണ പദ്ധതികള്‍, മെന്റര്‍ഷിപ്, ക്ലിനിക്കല്‍ റിസേര്‍ച്ച് തുടങ്ങിയ മേഖലകളില്‍ കൈകോര്‍ത്തുപ്രവര്‍ത്തിക്കാന്‍ ഈ ധാരണ സഹായകരമാകും.
ഹൈദരാബാദ് സിഎസ്‌ഐആര്‍ -സിസി എംബി ഡയറക്ടര്‍ ഡോ. വിനയ് കെ. നന്ദികൂറി, മുംബൈ റിലേയന്‍സ് ലൈഫ് സയന്‍സ് വൈസ് പ്രസിഡന്റ് യുജിന്‍ രാജ് അരുള്‍മുത്തു, നിസ്റ്റ് ബയോസയന്‍സ് വിഭാഗം മേധാവി ഡോ. കൗസ്തബ് കുമാര്‍ മൈറ്റി, ബിസിനസ് ഡെവലപ്‌മെന്റ് ഡിവിഷന്‍ മേധാവി ഡോ. പി നിഷി, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുത്തു ആരുമുഗം, അമല മെഡിക്കല്‍ കോളേജ് ഇന്റഗ്രേറ്റഡ് റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ഡോ. അജിത്ത് ടി. എ, അമല കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ചീഫ് റിസര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജോബി തോമസ്, സീനിയര്‍ സൈന്റിസ്റ്റുമാരായ ഡോ. കായേന്‍ വടക്കന്‍, ഡോ. വിഷ്ണുപ്രിയ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *