Follow Us On

28

July

2025

Monday

സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം

സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം
കൊച്ചി: കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍  സ്വീകരിക്കണമെന്ന് കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്).
ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി യുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്.
മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവ സ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ സേവനങ്ങളിലൂടെ രാഷ്ട്രത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കുന്ന ക്രൈസ്തവ മിഷനറിമാരെ നിശ്ബദരാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചു വരുകയാണെന്ന് കെസിഎംഎസ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ്‌ഐസി പ്രസ്താവയില്‍ ചൂണ്ടിക്കാട്ടി.
വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും  വര്‍ഗീയ താത്പര്യങ്ങളാല്‍ അധികാര ദുര്‍വിനിയോഗം  നടത്തുന്ന ഉദ്യോഗ സ്ഥര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം. ഭാവിയില്‍ ഇത്തരം അധികാര ദുര്‍വിനിയോഗം തടയാന്‍ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരള കോണ്‍ ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ്  അഭ്യര്‍ത്ഥിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?