Follow Us On

31

July

2025

Thursday

കൊപ്പേലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം

കൊപ്പേലില്‍  വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ  തിരുനാളിന് ഭക്തിനിര്‍ഭരമായ  സമാപനം
മാര്‍ട്ടിന്‍ വിലങ്ങോലില്‍
കൊപ്പേല്‍ (ടെക്‌സാസ്): കേരളസഭയുടെ പുണ്യവും  ഭാരത ത്തിന്റെ പ്രഥമ വിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ പത്തു ദിവസം നീണ്ട തിരുനാളിനു ടെക്‌സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ ദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ സമാപനം.
അമേരിക്കയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന തിരുനാളുകളില്‍ നൂറുകണിക്കിനു  വിശ്വാസികള്‍ പങ്കെടുത്തു.
പ്രധാന തിരുനാള്‍ ദിനത്തിലെ ആഘോഷമായ തിരുനാള്‍ കുര്‍ബാനയിലും ശുശ്രൂഷകളിലും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനായി. ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഫാ. ജോസഫ് അലക്‌സ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
വി. കുര്‍ബാനക്ക് ശേഷം ദൈവാലയം ചുറ്റിയുള്ള ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. തുടര്‍ന്ന്  പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നൊവേനയും ലദീഞ്ഞും നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.
ടെക്സാസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകര്‍  തിരുനാളുകളില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ക്ക് നന്ദിസൂചകമായി ദാസന്‍ ദാസി സമര്‍പ്പണത്തില്‍ പങ്കുചേരുവാ നും കൊപ്പേലില്‍ ഒഴുകിയെത്തി.
തിരുനാളിനോടനുബന്ധിച്ചുള്ള ഇടവകയുടെ പ്രത്യേക നിയോഗമായി ഷംഷാബാദ് രൂപതക്കുവേണ്ടി ഒരു ദൈവാലയം നിര്‍മ്മിച്ചുനല്‍കുവാനുള്ള സാമ്പത്തിക സമാഹരണത്തിലും വിശ്വാസികള്‍ പങ്കുചേര്‍ന്നു.
ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, ഫാ. ജിമ്മി എടക്കുളത്തൂര്‍, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍,  റോബിന്‍ ജേക്കബ്  ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ എന്നിവരടങ്ങുന്ന പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക്  നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?