Follow Us On

06

August

2025

Wednesday

വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം

വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ  പോലീസ് അതിക്രമം
വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയില്‍ ക്രൈസ്തവര്‍ സമാധാനപരമായി നടത്തിയ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കു നേര്‍ക്കുണ്ടായ കടുത്ത നീതിനിഷേധത്തിനെതിരെയായിരുന്നു  റാലി.
വൈദികര്‍, കന്യാസ്ത്രീകള്‍, ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി പോലീസ് ഇടക്കുവച്ച് തടയുകയും മൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് റാലി നടത്തിയതെന്നാരോപിച്ചായിരുന്നു പോലീസ് നടപടി.
അനുവാദം ലഭിച്ച കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മെഴുകുതിരി റാലിക്ക് അനുവാദം ഇല്ലെന്നായി പോലീസ്.  അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് വീണ്ടും പോലീസ് തിരുത്തി.
ബിഷപ് അസരിയ സ്‌കൂളില്‍ നിന്ന്  ഡോ. ബി.ആര്‍ അംബേദ് കര്‍ സ്മൃതി വനത്തിലേക്ക് ആയിരുന്നു റാലി പ്ലാന്‍ ചെയ്തിരുന്നത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് റാലി ആരംഭിച്ച സ്ഥലത്തേക്ക് മടങ്ങേണ്ടിവന്നു.
 ക്രൈസ്തവരുടെ നേരെ ഉണ്ടാകുന്ന നീതിനിഷേധങ്ങളുടെ തെളിവാണ് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശംപോലും പോലീസ് കവര്‍ന്നെടുക്കുന്നതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?