ഷില്ലോംഗ്: മേഘാലയത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി നിസ്വാര്‍ത്ഥമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 80-കാരനായ വൈദികന്റെ വീസ ഒടുവില്‍ പുതുക്കി. അദ്ദേഹത്തിന് വീസ എല്ലാ വര്‍ഷവും പുതുക്കി ലഭിച്ചിരുന്നെങ്കിലും 2025 ഓഗസ്റ്റ് ആദ്യ വാരത്തില്‍ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാന്‍ മുന്‍കൂട്ടി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീസ പുതുക്കിയില്ല. പ്രശ്‌നം സഭാ നേതാക്കള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രി സാങ്മ പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടുത്ത് ഉന്നയിക്കുകയും തുടര്‍ന്ന് വീസ പുതുക്കി നല്‍കുകയുമായിരുന്നു.
വൈദികപട്ടം ലഭിച്ച് അധികം കഴിയുന്നതിനുമുമ്പ് മേഘാലയത്തില്‍ എത്തിയ ഐഷിഷ് മിഷനറി പ്രായാധിക്യം കണക്കിലെടുക്കാതെ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. സുരക്ഷാ കാരണങ്ങളാല്‍ വൈദികന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മേഘാലയ മുഖ്യമന്ത്രിക്ക് നോങ്സ്റ്റോയിന്‍ രൂപതാ വികാരി ജനറാള്‍ ഫാ. അന്‍സലേം നോങ്ലാങ് നന്ദി പറഞ്ഞു.
ഒരു വികസിത രാജ്യത്തെ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് മേഘാലയത്തിലെ അസൗകര്യങ്ങളുടെ നടുവില്‍ 50 വര്‍ഷത്തോളമായി സേവനം ചെയ്യുന്ന മിഷനറിമാരെ രാജ്യം എത്ര അധികമായി ആദരിക്കേണ്ടതാണ്. എന്നാല്‍ അവരുടെ വീസപോലും പുതുക്കാന്‍ ഉന്നത ഇടപെടലുകള്‍ ആവശ്യമായിവരുന്നു എന്നത് നല്ല സൂചനയല്ല.
Leave a Comment
Your email address will not be published. Required fields are marked with *