പാലക്കാട്: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാലക്കാട് യുവക്ഷേത്രയില്‍ നടന്ന നാഷണല്‍ യൂത്ത് കോണ്‍ഫ്രന്‍സ് പാലക്കാട് രൂപതാ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു.
സമുദായ ശാക്തീകരണത്തില്‍ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ക്രിയാത്മകമായ ഇടപെടലു കള്‍ക്ക് കൂടുതല്‍ കരുത്തും വേഗതയും പകരാന്‍ യൂത്ത് കൗണ്‍സിലിന് കഴിയണമെന്ന് പറഞ്ഞു. വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ . ജോസുകുട്ടി ജെ. ഒഴുകയില്‍, പാലക്കാട് രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, ഗ്ലോബല്‍ ഭാരവാഹികളായിട്ടുള്ള തോമസ് ആന്റണി, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ജോയ്‌സ് മേരി ആന്റണി, ഡെന്നി തെങ്ങുംപള്ളില്‍, പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്‍, ആന്റണി കുറ്റിക്കാടന്‍, എബി വടക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *