റായ്പുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനെയും സിസ്റ്റര്‍ പ്രീതി മേരിയെും കഴിഞ്ഞ ജൂലൈ 25ന് അറസ്റ്റു ചെയ്ത സംഭവത്തില്‍ ഒപ്പം ഉണ്ടായിരന്ന മൂന്ന് ആദിവാസി യുവതികള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഛത്തീസ്ഗഡ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി.
റെയില്‍വേ സ്റ്റേഷനില്‍വച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നും ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാക്കുകയും അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പരാതി നല്‍കിയെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
ബജ്‌റംഗദള്‍ നേതാവ് ജ്യോതി ശര്‍മ്മ, പ്രവര്‍ത്തകരായ രത്തന്‍ യാദവ്, രവി നിഗം എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വനിതാ കമ്മീഷന്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ സിറ്റിംഗിന് ഹാജരായില്ല. അതേതുടര്‍ന്ന് എല്ലാ കക്ഷികളും അടുത്ത സിറ്റിംഗില്‍ ഹാജരാകണമെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് ഇതുവരെ സ്വീകരിച്ചത്. അതിനു വിരുദ്ധമായ ഒരു തീരുമാനം സംസ്ഥാന വനിതാ കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *