പാലാ: നസ്രാണികളുടെ സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി പാറേമാക്കല്‍ ഗോവര്‍ണദോരും കരിയാറ്റി മെത്രാപ്പോലീത്തയും നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് പാലാ രൂപതാ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്.
കരിയാറ്റി മാര്‍ ഔസേപ്പ് മെത്രാപ്പോലീത്തായുടെ 239-ാം ചരമദിനവും, പാറേമ്മാക്കല്‍ തോമാ കത്തനാരുടെ 289-ാം ജന്മദിനവും അനുസ്മരിച്ചു കൊണ്ട് കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ത്തോമ്മ പാറേമാക്കലിന്റെ വര്‍ത്തമാന പുസ്തകം മലയാളഭാഷക്ക് നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രൂപതാ വൈസ് പ്രസിഡന്റ് പയസ് കവളംമാക്കല്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, അനില്‍ മാനുവല്‍, ജോസ് വട്ടുകുളം, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയി കണിപ്പറമ്പില്‍, ആന്‍സമ്മ സാബു, ടോമി കണ്ണിറ്റുമ്യാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ലിബി മണിമല, രാജേഷ് കോട്ടായില്‍, ബെല്ലാ സിബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *