കോഴിക്കോട്: കോഴിക്കോട് അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന 200 വീടുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി വയനാട് പാക്കത്ത് നിര്‍മ്മിച്ച 10 ഭവനങ്ങളുടെ താക്കോല്‍ദാനവും ആശീര്‍വാദവും രൂപത കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിച്ചു.
വീടില്ലാത്തവര്‍ക്കായി ഭവനങ്ങള്‍ ഒരുക്കുകയും അവരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്യുക ക്രിസ്തീയ സ്‌നേഹത്തിന്റെ പ്രതിഫലനമാണെന്ന് ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. ഒരു മാസം മുമ്പ് കോഴിക്കോട് പൊറ്റമ്മലില്‍ 10 ഭവനങ്ങള്‍ കൈമാറിയതായും ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മൊത്തം 200 വീടുകളുടെ പദ്ധതി നടപ്പാക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിര്‍മാണത്തിനായി സാമ്പത്തികമായി സഹായം നല്‍കിയ ബഥനി സന്യാസസഭ, അപ്പസ്‌തോലിക് കാര്‍മല്‍ സന്യാസസഭ, കോഴിക്കോട് രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (ജീവന), കോഴിക്കോട് രൂപത കോര്‍പ്പറേറ്റ് അധ്യാപകര്‍ എന്നിവരുടെ സഹകരണം ചടങ്ങില്‍ നന്ദിയോടെ ഓര്‍മ്മിപ്പിച്ചു. ഭവനങ്ങളുടെ നിര്‍മ്മാണത്തിന് ഫാ. ജയ്‌സണ്‍ കളത്തില്‍പ്പറമ്പിലും സിസ്റ്റര്‍ ജോസ്ലിനും ചേര്‍ന്ന് നേതൃത്വം വഹിച്ചു.
ഭവനങ്ങളുടെ സാങ്കേതിക രൂപകല്പനയും മേല്‍നോട്ടവും വഹിച്ച എഞ്ചിനീയര്‍ രാത്‌നേഷിന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉപഹാരം നല്‍കി ആദരിച്ചു.
രൂപത പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ പേഴ്‌സി ഡിസില്‍വ സ്വാഗതവും വികാരി ജനറല്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു. നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *