കാഞ്ഞിരപ്പള്ളി: ദൈവജനത്തെ ധീരതയോടെ നയിച്ച ഇടയനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. സഭയുടെ പ്രേഷിത ദൗത്യത്തെ വിശാലമായ കാഴ്ച്ചപ്പാടിലൂടെ ദര്‍ശിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിച്ചു. മാര്‍ ജേക്കബ് തൂങ്കുഴിയുടെ പ്രാര്‍ത്ഥനാജീവിതവും ലാളിത്യവും കാലഘട്ടത്തിന് ചേര്‍ന്ന അജപാലന ശൈലിയും മാതൃക നല്‍കുന്നതായിരുന്നു.
സാമൂഹ്യ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. ഏല്പിക്കപ്പെട്ട ശുശ്രൂഷയെ സ്‌നേഹം കൊണ്ടും ലാളിത്യംകൊണ്ടും അന്വര്‍ഥമാക്കിയ മാര്‍ ജേക്കബ് തൂങ്കുഴി ആദരപൂര്‍വം സ്മരിക്കപ്പെടുമെന്നും മാര്‍ ജോസ് പുളിക്കല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുന്നതിനൊപ്പം കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുന്നുവെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലും മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *