വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍~മാസത്തിലെ എല്ലാ ദിവസവും സമാധാനത്തിനായി വ്യക്തിപരമായും കുടുംബത്തിലും സമൂഹത്തിലും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ക്ഷണിച്ച് ലിയോ 14 ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസമ്മേളനത്തിലാണ് ലിയോ 14 ാമന്‍ പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
ഒക്‌ടോബര്‍ 11-12 തിയതികളില്‍ ആഘോഷിക്കുന്ന മരിയന്‍ ആത്മീയതയുടെ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി 11 ന് വൈകുന്നേരം 6:00 മണിക്ക് റോമിലെ വിശ്വാസികള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഒത്തുകൂടി ജപമാലയര്‍പ്പിക്കുമെന്നും പാപ്പ വ്യക്തമാക്കി. ഒക്ടോബര്‍ മാസത്തിലെ എല്ലാ ദിവസവും വൈകുന്നേരം 7:00 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജപമാല ചൊല്ലാന്‍ വത്തിക്കാന്‍ ജീവനക്കാരെയും പാപ്പ ക്ഷണിച്ചു.
മനുഷ്യത്വത്തെ പ്രകാശിപ്പിക്കുകയും ഉയര്‍ത്തുകയും ചെയ്യുന്ന യേശുവിന്റെ സ്‌നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാന്‍ പാപ്പ ക്രൈസ്തവരെ ക്ഷണിച്ചു. മരിയന്‍ ആത്മീയതയുടെ ജൂബിലിയോടും ജപമാല പ്രാര്‍ത്ഥനയോടുമനുബന്ധിച്ച് ഫാത്തിമ നാഥയുടെ യഥാര്‍ത്ഥ ചിത്രം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രതിഷ്ഠിക്കും.
Leave a Comment
Your email address will not be published. Required fields are marked with *