തിരുവമ്പാടി: ക്രിസ്തീയ ഭക്തിഗാന രചയിതാവും എഴുത്തുകാരനുമായ പാലക്കതടത്തില്‍ ബേബി ജോസഫ് (68) അന്തരിച്ചു. കൂമ്പാറ ബേബി എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2500-ഓളം ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം കൂമ്പാറ ബസാര്‍ പോസ്റ്റോഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്ററും, കവിയും നാടക രചിതാവും കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവുമായിരുന്നു.
സ്‌നേഹപ്രസുനം, ജീവദായകം, ബലിദാനം, രക്ഷാകരം, അഭിഷേകം, ഇടയഗീതം, അഭയം, തിരുഹൃദയം, ദിവ്യസാന്നിധ്യം തുടങ്ങി ശ്രദ്ധേയമായ നിരവധി ഓഡിയോ കാസറ്റുകളിലെ ഗാനങ്ങള്‍ രചിച്ചത് ബേബി കൂമ്പാറയായിരുന്നു.
താമരശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബഥാനിയ ധ്യാനകേന്ദ്രത്തിനായി നിരവധി ഭക്തിഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ബേബി കൂമ്പാറ നിരവധി ഷോര്‍ട്ട്ഫിലിമുകളുടെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് (ഒക്‌ടോബര്‍ 8) 3.30ന് കൂമ്പാറ, പുഷ്പഗിരി ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ലീലമ്മ ബേബി കൂമ്പാറ മഞ്ഞപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍: ഫാ. ലിബിന്‍ കൂമ്പാറ ഒപ്രേം (അസി. വികാരി സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച്, അരുവിത്തറ), ലിബിന ബേബി (നേഴ്സ്, ആയുര്‍വേദ കോളജ്, കോട്ടക്കല്‍). മരുമകന്‍: ഷിജു കുഴികണ്ടതില്‍ (ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ് കോഴിക്കോട്).
Leave a Comment
Your email address will not be published. Required fields are marked with *