വത്തിക്കാന്‍ സിറ്റി: ദുഃഖം ജീവിതത്തിന്റെ അര്‍ത്ഥവും ഊര്‍ജ്ജവും കവര്‍ന്നെടുക്കുമെന്നും ദുഃഖം മൂലം ദിശാബോധം നഷ്ടമായ ഹൃദയങ്ങളെ പ്രത്യാശയുടെ ചൂട് നല്‍കി യേശുവിന് പുരനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കുമെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന ജൂബിലി മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ രഹസ്യത്തിന് ഒരു വ്യക്തിയുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു – പ്രത്യേകിച്ച് ‘ആത്മാവിന്റെ പക്ഷാഘാതം’ അനുഭവപ്പെടുന്ന സമയങ്ങളില്‍. ഉത്ഥിനായവനാണ് നമ്മുടെ കാഴ്ചപ്പാടിനെ സമൂലമായി മാറ്റുന്നത്. ദുഃഖത്തിന്റെ ശൂന്യതയെ ഉത്ഥിതനായ യേശു പ്രത്യാശ കൊണ്ട് നിറയ്ക്കുമെന്ന് പാപ്പ തുടര്‍ന്നു.
ഉത്ഥിതനായവന്‍ നമുക്കൊപ്പം നമുക്കായി നടക്കുന്നു. കാല്‍വരിയുടെ ഇരുട്ടിന്റെ നടുവിലും മരണത്തിന്റെ പരാജയത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് അവിടുന്ന് ജീവന്റെ വിജയം സ്ഥിരീകരിക്കുന്നു. ഈ കാലഘട്ടത്തിന്റെ രോഗങ്ങളില്‍ ഒന്നായ ദുഃഖത്തെ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിലൂടെ സൗഖ്യമാക്കാന്‍ കഴിയുമെന്ന് പാപ്പ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *