Follow Us On

10

November

2025

Monday

ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ

ലൗകിക മാനദണ്ഡങ്ങളിലല്ല, ക്രിസ്തുവിന്റെ അടിത്തറയില്‍ സഭയെ കെട്ടിപ്പടുക്കുക:ലിയോ 14-ാമന്‍ പാപ്പ
വത്തിക്കാന്‍ സിറ്റി: ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അവഗണിക്കുന്ന ‘ലൗകിക മാനദണ്ഡങ്ങളില്‍’ നിന്ന് വ്യത്യസ്തമായി ക്രിസ്തുവില്‍ വേരൂന്നിയ ‘ഉറച്ച അടിത്തറയില്‍’ സഭയെ കെട്ടിപ്പടുക്കാന്‍ ആഹ്വാനം ചെയ്ത്  ലിയോ 14-ാമന്‍ മാര്‍പാപ്പ. റോമിലെ ബിഷപ്പിന്റെ കത്തീഡ്രലും നഗരത്തിലെ ഏറ്റവും പഴക്കമേറിയ ദൈവാലയവുമായ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഒരു യഥാര്‍ത്ഥ വിശ്വാസ സമൂഹം, വിനയത്തോടും ക്ഷമയോടും കൂടി, ദൈവത്തിന്റെ സഹായത്താല്‍ മാത്രമേ, കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന് സഭയുടെ  ചരിത്രം നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. അത്തരമൊരു സമൂഹത്തിന് ഉപവി പ്രചരിപ്പിക്കാനും, മിഷന്‍ പ്രോത്സാഹിപ്പിക്കാനും അപ്പസ്‌തോലിക്ക് മജിസ്റ്റീരിയത്തെ പ്രഖ്യാപിക്കാനും ആഘോഷിക്കാനും സേവിക്കാനും കഴിയും.
ഈ ബസിലിക്കയുടെ ഭൗതിക അടിത്തറ നിര്‍മിക്കാന്‍ ആവശ്യമായ ആഴത്തില്‍ കുഴി എടുത്തിരുന്നില്ലെങ്കില്‍, മുഴുവന്‍ കെട്ടിടവും വളരെ മുമ്പുതന്നെ തകര്‍ന്നുവീഴുമായിരുന്നു എന്ന് പാപ്പ നിരീക്ഷിച്ചു. ശ്രദ്ധേയമായ ഘടനകള്‍ നിര്‍മിക്കുന്നതിന് മുമ്പ് നമ്മളും ആദ്യം നമ്മുടെ ഉള്ളിലും നമ്മുടെ ചുറ്റിലും ആഴത്തില്‍ കുഴിക്കണം. ക്രിസ്തുവാകുന്ന ഉറച്ച പാറയില്‍ എത്തുന്നതില്‍ നിന്ന് നമ്മെ തടയുന്ന അസ്ഥിരമായ വസ്തുക്കള്‍ നീക്കം ചെയ്യണം. സഭ സ്ഥാപിക്കുവാന്‍ യേശുവാകുന്ന അടിത്തറയല്ലാതെ മറ്റൊരു അടിത്തറയും ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല എന്നും വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി.
ലൗകിക മാനദണ്ഡങ്ങള്‍ പലപ്പോഴും, ഉടനടി ഫലങ്ങള്‍ ആവശ്യപ്പെടുകയും കാത്തിരിക്കുന്നതിന്റെ ജ്ഞാനത്തെ അവഗണിക്കുകയും ചെയ്യുന്നു. സഭയുടെ നിലവിലെ യാത്രയ്ക്ക് – പ്രത്യേകിച്ച് സിനഡിന്റെ പശ്ചാത്തലത്തില്‍ – സ്ഥിരോത്സാഹം ആവശ്യമാണ്. ഈ നന്മയെ തിരിച്ചറിയുന്നതിലും ആഘോഷിക്കുന്നതിലും നാം തളരരുത്. ഉപവി പ്രവര്‍ത്തനമാണ് സഭയുടെ മുഖമെന്നും സഭ ഒരു അമ്മ ആണെന്നും, എല്ലാ സഭകളുടെയും അമ്മ ആണെന്നും  ഇത് കൂടുതല്‍ വ്യക്തമാക്കുന്നതായി പാപ്പ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?