ചെന്നൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെയ്‌സ് ഓഫ് ദി ഫെ യ്‌ലെസ്’ സിനിമയുടെ തമിഴ് പതിപ്പ് നവംബര്‍ 21, 22, 23 തീയതികളില്‍ തമിഴ്നാട്ടിലെ 60 തിയേറ്ററുകളിലായി റിലീസ് ചെയ്യും.
അന്നുതന്നെ, തെലുങ്ക് പതിപ്പ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും റിലീസ് ചെയ്യും. 2023-ല്‍ ഹിന്ദിയില്‍ നിര്‍മ്മിച്ച ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ് പിന്നീട് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുകയായിരുന്നു. ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രം ഇപ്പോള്‍ ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ചിത്രം 2026 ജനുവരിയില്‍ ലോകമെമ്പാടും റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുകയാണ്.
ദി ഫെയ്‌സ് ഓഫ് ദി ഫെയ്‌ലെസ് സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രഥമ പ്രദര്‍ശനം തമിഴ്‌നാട് ബിഷപ് കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ പൂണ്ടി മാതാ ബസിലിക്കയിലായിരുന്നു നടന്നത്. തമിഴ്‌നാട് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. ജോര്‍ജ് അന്തോണി സാമിയും ബിഷപ്പുമാരും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറക്കിയത്.
ഡോ. ഷൈസണ്‍ പി. ഔസേഫ് സംവിധാനം ചെയ്ത് ഡോ. സാന്ദ്ര ഡിസൂസ റാണ നിര്‍മ്മിച്ച ഈ ചിത്രം ഇതിനകം 107-ലധികം അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടുകയും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.
മിഷനറിയായി മധ്യപ്രദേശിലെത്തി അവിടുത്തെ ശബ്ദമില്ലാത്ത പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊണ്ടതിന്റെ വാടകകൊലയാളിയെക്കൊണ്ട് ജന്മികള്‍ ജീവനെടുത്ത വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണിമരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതമാണ് ഡോ. ഷെയ്‌സണ്‍ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചത്.
മലയാള നടി വിന്‍സി അലോഷ്യസാണ് റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്. റാണി മരിയയാകുവാന്‍ വിന്‍സി നടത്തിയ മേക്കോവര്‍ വലിയ മാധ്യമ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *