കൊച്ചി: കൊച്ചിയിലെ മതമൈത്രിയുടെയും എക്യുമെനിസത്തിന്റെയും പ്രതീകമായ വിസ്മയരാവ് ഡിസംബര്‍ 22 ന് നടക്കും. എറണാകുളം, വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള ഒന്‍പതു ക്രൈസ്തവ ഇടവകകളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്നതാണ് ഈ സ്നേഹസംഗമം.
ആയിരക്കണക്കിന് പാപ്പാഞ്ഞിമാരും മാലാഖമാരും അണിനിരക്കുന്ന റാലി എളംകുളം ഫാത്തിമ മാതാ ദേവാലയത്തില്‍നിന്നും ആരംഭിച്ച് സമ്മേളന വേദിയായ ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ എത്തിച്ചേരും.
വൈറ്റില സെന്റ് പാട്രിക്, എളംകുളം സെന്റ് മേരീസ് സൂനോറോ, ഫാത്തിമ മാതാ, സെന്റ്ഗ്രിഗോറിയോസ്, ജറുസലേം മാര്‍ത്തോമ്മ, സിഎസ്ഐ ക്രൈസ്റ്റ്, ലിറ്റില്‍ ഫ്ലവര്‍, കടവന്ത്ര സെന്റ് ജോസഫ്, സെന്റ്സെബാസ്റ്റ്യന്‍, എന്നീ ഇടവകളിലെ വിശ്വാസികളും നാനാജാതി മതസ്ഥരും ഒരുമിച്ചുചേര്‍ന്നാണ് ഈ സ്നേഹ സംഗമം അണിയിച്ചൊരുക്കുന്നത്.
ഒന്‍പതു ദേവാലയങ്ങളിലെ വൈദിക പ്രതിനിധികള്‍ ചേര്‍ന്ന് ദീപംതെളിക്കുന്നതോടെ എക്യുമെനിക്കല്‍ സംഗമത്തിന് തുടക്കമാകും. സിഎസ്ഐ സഭ കൊച്ചി മെത്രാന് റവ. കുര്യന് പീറ്റര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഒന്‍പതു ഇടവകകളിലെ വിശ്വാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വിസ്മയ രാവിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
















Leave a Comment
Your email address will not be published. Required fields are marked with *