അഗര്‍ത്തല (ത്രിപുര): ത്രിപുരയിലെ കത്തോലിക്കാ സ്‌കൂളില്‍ സരസ്വതി പൂജ നടത്തണമെന്ന സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആവശ്യത്തിനെതിരെ പ്രതിഷേധം ഉയരുന്നു.
നോര്‍ത്ത് ത്രിപുരയിലെ ധര്‍മ്മനഗറിലെ സഖായ്ബാരി ഹോളി ക്രോസ് കോണ്‍വെന്റ് സ്‌കൂളിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സരസ്വതി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത്.
സ്‌കൂള്‍ കാമ്പസില്‍ ഒരു വിഭാഗത്തിന്റെയും മതപരമായ ആചാരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന ഹോളി ക്രോസ് വിദ്യാഭ്യാസ ഏജന്‍സിയുടെ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ ആ ആവശ്യം നിരസിച്ചു. സ്ഥാപനം ആരംഭിച്ചതു മുതല്‍ ഈ നിയമം പ്രാബല്യത്തിലുണ്ടെന്നും, നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
സ്‌കൂളിന് മുമ്പില്‍ കൂടുല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്ന് സ്‌കൂളിന് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നത് വിശ്വാസികളില്‍ ആശങ്ക വളര്‍ത്തുകയാണ്.
















Leave a Comment
Your email address will not be published. Required fields are marked with *