ആഗോള കത്തോലിക്കാ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് എ.ഡി 170-ൽ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളിൽനിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നത്. അക്കാലത്ത് ഏറെ ബഹുമാനിക്കപ്പെട്ടിരുന്ന ജൊവാക്കിമിനും അന്നായ്ക്കും അനേക വർഷങ്ങളുടെ പ്രാർത്ഥനയുടെയും കാത്തിരിപ്പിന്റെയും ഫലമായി മറിയം ജനിച്ചു. അവൾ തന്റെ മാതാവിന്റെ ഉദരത്തിൽ ഭ്രൂണമായതും ജനിച്ചുവീണതും പരിപൂർണ അമലോത്ഭവയും ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്.
പ്രാർത്ഥന:
ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ അമ്മെ, വിശുദ്ധിയിൽ ജീവിക്കാനും വളരാനും ഏറെ പ്രതിബന്ധങ്ങൾ നേരിടുന്ന കാലഘട്ടത്തിൽ അമ്മയുടെ സഹായവും മാധ്യസ്ഥവും നൽകി ഞങ്ങളെ സഹായിക്കണെ
Leave a Comment
Your email address will not be published. Required fields are marked with *