Follow Us On

02

February

2025

Sunday

സെപ്റ്റംബർ 09 : വിശുദ്ധ പീറ്റർ ക്ലാവർ

1581ൽ സ്‌പെയിനിലെ കാറ്റലോണിയയിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ പീറ്റർ ക്ലാവർ ജനിച്ചത്. 1610-ൽ അദ്ദേഹം അമേരിക്കയിലേക്ക് പോയി. അവിടെവച്ച് 34-ാമത്തെ വയസിൽ പൗരോഹിത്യം സ്വീകരിച്ചു. അന്നുമുതൽ നീഗ്രോമാരുടെ ഇടയിൽ അദ്ദേഹം മിഷനറി പ്രവർത്തനം തുടങ്ങി. അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട അടിമച്ചന്തയായിരുന്നു കാർട്ടാജെനാ. വിശുദ്ധൻ അടിമകളായ നീഗ്രോകളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോയി അവർക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും നൽകുമായിരുന്നു. ഏതാണ്ട് മൂന്നു ലക്ഷത്തോളം പേർ വിശുദ്ധന്റെ കൈകളാൽ ജ്ഞാനസ്‌നാനം സ്വീകരിക്കുകയുണ്ടായി. കറുത്ത വർഗക്കാരായ അടിമകൾക്കിടയിൽ ഇരുപത്തിയേഴോളം വർഷക്കാലം സമർപ്പിതസേവനം ചെയ്തതിനുശേഷം വിശുദ്ധ പീറ്റർ ക്ലാവർ 1654 സെപ്റ്റംബറിൽ കാർട്ടാജെനായിൽവച്ച് മരണപ്പെട്ടു. 1888 ജനുവരി 15-ന് ലിയോ പതിമൂന്നാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്കുയർത്തുകയും നീഗ്രോകളുടെ പ്രത്യേക മധ്യസ്ഥനായി പ്രഖ്യാപിക്കുകയും ചെയ്തു.
പ്രാർത്ഥന:
അടിമകൾക്കുവേണ്ടി ജീവിതമർപ്പിച്ച് അവർക്ക്‌വേണ്ടി ത്യാഗങ്ങൾ ഏറ്റെടുത്ത വിശുദ്ധ പീറ്റർ ക്ലാവർ, സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് വേണ്ടി പ്രർത്ഥിക്കാനും പ്രവർത്തിക്കാനും ഞങ്ങളെ സഹായിക്കണേ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?