Follow Us On

27

December

2024

Friday

സെപ്റ്റംബർ 10: വിശുദ്ധ നിക്കോളസ് ടൊളെന്റിനോ

ഇറ്റലിയിലെ സാന്റ് ആഞ്ചെലോയിൽ 1246-ൽ നിക്കോളാസ് ജനിച്ചു. ബാല്യത്തിലേ ് പ്രാർത്ഥനാശീലനായിരുന്നു ഇദ്ദേഹം ഉപവാസം അനുഷ്ഠിക്കുകയും. ദരിദ്രരെ ആർദ്രമായി സ്‌നേഹിക്കുകയും ചെയ്തിരുന്നു. വഴിയിൽ കാണുന്ന ദരിദ്രരെ വിളിച്ച് തനിക്ക് വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽനിന്ന് ഒരോഹരി അവർക്ക് കൊടുത്തിട്ടേ അവൻ ഭക്ഷിച്ചിരുന്നുള്ളൂ. നിക്കോളാസിന് പ്രായമായപ്പോൾ അഗസ്തീനിയൻ സന്യാസ സഭയിൽ ചേർന്ന് 1271-ൽ പൗരോഹിത്യപട്ടം സ്വീകരിച്ചു. വിശുദ്ധന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും വഴി നിരവധിപേർ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ചുവർഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. 1305-ൽ തന്റെ സന്യാസസമൂഹത്തിന്റെ നടുവിൽ വച്ചാണ് വിശുദ്ധൻ അന്ത്യനിദ്ര പ്രാപിക്കുന്നത്. 1446-ൽ എവുസേബിയൂസ് നാലാം പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. ശുദ്ധീകരണ ആത്മാക്കളുടെ പ്രത്യേക മധ്യസ്ഥനായി ഇദ്ദേഹം വണങ്ങപ്പെടുന്നു
പ്രാർത്ഥന:
സമൂഹത്തിൽ ദാരിദ്ര്യമനുഭവിക്കുന്നവരെ തന്നോട് ചേർത്ത് പിടിച്ച വിശുദ്ധ നിക്കോളാസ് ടോളെന്റിനോ ഞങ്ങളുടെ ചുറ്റുപാടും പലവിധത്തിലുള്ള ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നവരെ സഹായിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കേണമേ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?