ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യൻ രാജാവായ എഫെൽബെർട്ടിന്റെ മകന്റെ മകളായിരുന്നു ഈൻസുവിഡാ. ബാല്യം മുതൽക്കേ അവളുടെ ആനന്ദം പ്രാർത്ഥനയും ദൈവസ്‌നേഹവുമായിരുന്നു. വൈവാഹികജീവിതം തന്റെ പ്രാർത്ഥനാജീവിതത്തിന് തടസമാകുമെന്നു കരുതി വിവാഹാലോചനകളെല്ലാം അവൾ തള്ളിക്കളഞ്ഞു. അവസാനം പിതാവിന്റെ അനുവാദത്തോടുകൂടി അവൾ കെന്റിൽ ഒരു മഠം ആരംഭിച്ചു. പരിശുദ്ധമായ ഏകാന്തവും ജീവിതനൈർമല്യവും പ്രാർത്ഥനയും എളിമയും ആ രാജ്ഞിയുടെ ജീവിതത്തെ വിശുദ്ധമാക്കി.
പ്രാർത്ഥന:
ലോകമേഹങ്ങളുടെ നിസ്സാരത തിരിച്ചറിഞ്ഞ് അത് ഉപേക്ഷിക്കുവാനും പ്രാർത്ഥനയിലൂടെ ഏകാന്ത ജീവിതമനുഷ്ഠിച്ച് വിശുദ്ധിയുടെ പടവുകൾ കയറിയ വിശുദ്ധ ഈൻസുവിഡാ രാജ്ഞി, ലോക മോഹങ്ങളെ അതിജീവിക്കാനുള്ള കരുത്തിനായി പ്രാർത്ഥിക്കണമെ
Leave a Comment
Your email address will not be published. Required fields are marked with *