Follow Us On

26

December

2024

Thursday

ഒക്‌ടോബർ 09: വിശുദ്ധ ജോൺ ലെയൊനാർഡി

ഇറ്റലിയിൽ ലൂക്കാ എന്ന പ്രദേശത്ത് ജനിച്ച ജോൺ ലെയൊനാർഡി മതപരിവർത്തനവും ട്രെൻറു സൂനഹദോസും സമാപിച്ച ഉടനെ തിരുസഭയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ വളരെയധികം അധ്വാനിച്ച ഒരു വൈദികനായിരുന്നു. ദൈവശാസ്ത്രം പഠിച്ച് 33-ാമത്തെ വയസിൽ അദ്ദേഹം വൈദികനായി. അദ്ദേഹത്തിന്റെ പരിശുദ്ധ ആദർശങ്ങളാൽ ആകൃഷ്ടരായി പല യുവജനങ്ങളും അദ്ദേഹത്തിന്റെ സംരക്ഷണയിൽ പുരോഹിതശിക്ഷണം സ്വീകരിച്ചുപോന്നു. 1579-ൽ വേദപഠനത്തിനുള്ള സഖ്യം ആരംഭിച്ചു. റോമയിലെ പ്രൊപ്പഗാന്റാ കോളജിന്റെ സ്ഥാപകരിൽ ഒരാണ് ഫാ. ജോൺ. ഒരു ക്രിസ്തീയ തത്വസംഹിത അദ്ദേഹം പ്രസിദ്ധം ചെയ്തു. 1995-ൽ ക്ലെമന്റ് മാർപാപ്പ ഫാ. ജോണിന്റെ സഭയ്ക്ക് അംഗീകാരം നൽകി. പ്ലേഗു ബാധിതരെ ശുശ്രൂഷിച്ചുകൊണ്ടിരിക്കുമ്പോൾ 68-ാമത്തെ വയസിൽ ജോൺ നിര്യാതനായി. 1938-ൽ പതിനൊന്നാം പീയൂസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?