ഒരു ക്രിസ്ത്യൻ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം ഏ.ഡി 303-ൽ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവൻ അദ്ദേഹത്തോട് തന്റെ വിശ്വാസം ഉപേക്ഷിച്ച് തന്റെ പ്രവൃത്തിയിൽ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കിൽ കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാൽ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടർന്ന് വിഗ്രഹാരാധകർ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകൾ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. ക്രൂരമായ ഈ മർദ്ദനങ്ങൾക്ക് ഇടയിലും വിശുദ്ധൻ ഇങ്ങനെ പാടി ‘ഞാൻ എപ്പോഴും എന്റെ ദൈവത്തെ വാഴ്ത്തും; ദൈവസ്തുതികൾ എപ്പോഴും നാവിലുണ്ടായിരിക്കും’. പ്രാർത്ഥനയിലും ദൈവ-സ്തുതികളിലും മുഴുകിയിരിക്കെ നവംബർ 9 ന് അദ്ദേഹത്തെ ജീവനോടെ കത്തിക്കുകയാണുണ്ടായത്. ഗ്രീക്കുകാർ ഈ വിശുദ്ധനെ സൈന്യങ്ങളുടെ മദ്ധ്യസ്ഥനായാണ് ബഹുമാനിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *