പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാൻസിളാവൂസിന് തന്റെ കുടുംബ മാളികയിൽ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജിൽ ചേർന്ന അദ്ദേഹം അവിടെ മറ്റെല്ലാവർക്കും മുന്നിൽ മാതൃകാപരമായ ജീവിതമാണ് നയിച്ചിരിന്നത്. കോളേജിലായിരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി.
ഈ അവസ്ഥയിൽ വിശുദ്ധ ബാർബറ രണ്ട് മാലാഖമാർക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും പരിശുദ്ധ ദിവ്യകാരുണ്യം നൽകുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. കൂടാതെ പരിശുദ്ധ കന്യകാമറിയം വിശുദ്ധന് പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ പിതാവിന്റെ ഇഷ്ടത്തിന് വിപരീതമായി തന്റെ 17-മത്തെ വയസ്സിൽ അദ്ദേഹം റോമിൽ വച്ച് ജസ്യൂട്ട് സഭയിൽ ചേർന്നു.
പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ ആത്മനിർവൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്റെ പ്രതിപത്തി സകലർക്കും പ്രകടമായിരുന്നു. സഭയിൽ ചേർന്ന് ഒമ്പത് മാസമായപ്പോഴേക്കും അദ്ദേഹം വീണ്ടും രോഗത്തിന് പിടിയിലാകുകയും മരണമടയുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *