Follow Us On

27

January

2021

Wednesday

ഇംഗ്ലണ്ടിൽ ജനിച്ച കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കൾ!

ഇംഗ്ലണ്ടിൽ ജനിച്ച കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കൾ!

വത്തിക്കാൻ സിറ്റി: അഞ്ച് രാജ്യങ്ങളിൽനിന്നുള്ള അഞ്ച് പുതിയ വിശുദ്ധരുടെ കൂട്ടത്തിൽ നോർത്ത് അമേരിക്കയിൽനിന്ന് ആരുമില്ല. എങ്കിലും നോർത്ത് അമേരിക്കയ്ക്കും അഭിമാനിക്കാൻ വകയുണ്ട്. ഇംഗ്ലണ്ടിൽ ജനിച്ചു വളർന്ന കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലും ഇപ്പോൾ വിശുദ്ധാരാമത്തിലും എത്തിച്ചത് രണ്ട് അമേരിക്കക്കാരാണെന്നതുതന്നെ അതിന് കാരണം. വാഴ്ത്തപ്പെട്ട പദവിക്ക് കാരണമായ അത്ഭുതം സംഭവിച്ചത് ബോസ്റ്റണിലാണ്, വിശുദ്ധ പദവിക്ക് കാരണമായ അത്ഭുതം സംഭവിച്ചത് ചിക്കാഗോയിലും.

കർദിനാളിനെ നയിച്ച ഡീക്കൻ

അമേരിക്കയിലെ ബോസ്റ്റൺ അതിരൂപതാംഗമായ ഡീക്കൻ ജാക്ക് സുള്ളിവനുണ്ടായ അത്ഭുത സൗഖ്യമാണ് കർദിനാൾ ന്യൂമാന്റെ വാഴ്ത്തപ്പെട്ട പദവിക്ക് കാരണം. ആ സംഭവം ഇങ്ങനെ:

സഭയിലെ ഒരു ഡീക്കനായി ശുശ്രൂഷ ചെയ്യാനുള്ള ആഗ്രഹമാണ് 60 വയസ് പിന്നിട്ട ഇദ്ദേഹത്തെ ദൈവശാസ്ത്രപഠന ക്ലാസിൽ എത്തിച്ചത്. പക്ഷേ, സ്‌പൈനൽ കോഡുമായി ബന്ധപ്പെട്ട രോഗത്താൽ ശരീരം തളർന്നുപോയി. രണ്ടായിരത്തിലെ വേനൽക്കാലമായിരുന്നു അത്. അടിയന്തിരമായ ഒരു ശസ്ത്രക്രിയയാണ് വിദഗദ്ധ ഡോക്ടർമാർ നിർദേശിച്ചത്.

എന്നാൽ, ദിവസങ്ങൾ കഴിയുന്തോറും രോഗാവസ്ഥ വഷളായി. ആ ദിവസങ്ങളിലാണ് കാത്തലിക് ടെലിവിഷൻ ചാനലായ ഇ.ഡബ്ല്യു.ടി.എന്നിൽ കാർഡിനൽ ന്യൂമാനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കാണാനിടയായത്. തല ഉയർത്താൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ. കിടന്ന കിടപ്പിൽതന്നെ കർദിനാളിന്റെ മാധ്യസ്ഥ്യം തേടി ജാക്. രോഗസൗഖ്യം നേടി ദൈവശാസ്ത്രപഠനം പൂർത്തിയാക്കി ഡീക്കനാകണം എന്നതായിരുന്നു നിയോഗം.

2001 ഓഗസ്റ്റിലായിരുന്നു ശസ്ത്രക്രിയ. സ്‌പൈനൽ പൂർണമായും തകർന്നതായും അതു ശരിയാക്കുക വിഷമകരമാണെന്നായിരുന്നു ഡോക്ടർമാരുടെ വിലയിരുത്തൽ. ജാക്കിന്റെ പ്രതീക്ഷ അതോടെ മങ്ങി, ഡീക്കനാവാൻ കഴിയില്ലല്ലോ എന്നോർത്തു വിഷമിച്ചു. അന്ന് ചാരുകസേരയിലിരുന്നാണ് ടി.വി കണ്ടത്. ന്യൂമാന്റെ ഡോക്യുമെന്ററിയുടെ അവസാനഭാഗം. രണ്ടു വൈദികർ കർദിനാൾ ന്യൂമാനെക്കുറിച്ച് ചർച്ച ചെയ്യുന്ന ഭാഗമായിരുന്നു അത്.

ഈ ടി.വി പ്രോഗ്രാം കണ്ടത് ആകസ്മികമല്ലെന്നും ദൈവം എന്തോ തന്നോടു സംസാരിക്കുമെന്നും ജാക്കിനു തോന്നി. സൗഖ്യത്തിനായി അദ്ദേഹം വീണ്ടും പ്രാർത്ഥിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ അയാൾ എഴുന്നേറ്റത് പൂർണ ആരോഗ്യവാനായാണ്. ‘വേദന തീരെ ഉണ്ടായിരുന്നില്ല, ചാരുകസേരയുടെ ആവശ്യമില്ല. ഞാൻ നടന്നു. എന്റെ നടത്തത്തിന്റെ വേഗത ,ശുശ്രൂഷിച്ചിരുന്ന നഴ്‌സിനെയും ഭാര്യയെയും ഉൾപ്പെടെ പലരെയും അതിശയിപ്പിച്ചു,’ ജാക് അനുസ്മരിച്ചു.

തുടർന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കി. ഡോക്ടർ എഴുതിയ റിപ്പോർട്ടിൽനിന്നുതന്നെ അത്ഭുതം വായിച്ചെടുക്കാമായിരുന്നു ‘എന്തുകൊണ്ട് ഇയാൾ വേദനയിൽനിന്ന് വിമുക്തനായെന്ന് വൈദ്യശാസ്ത്രത്തിന് പറയാനാവില്ല. എന്തെങ്കിലും ഉത്തരം ഇതിനു ആവശ്യമെങ്കിൽ ദൈവത്തോടു ചോദിക്കുക.’ സൗഖ്യാനുഭവങ്ങൾ ന്യൂമാൻ സ്ഥാപിച്ച ബിർമിഹാം ഓററ്ററിയിലേക്ക് എഴുതണമെന്ന് ഇ.ഡബ്ല്യു.ടി.എൻ ഡോക്യുമെന്ററിയുടെ അവസാനം പറഞ്ഞത് അയാൾ ഓർത്തു. മടിച്ചു നിന്നില്ല ഉടൻതന്നെ എഴുതി. തന്നെ ന്യൂമാൻ സ്പർശിച്ചുവെന്ന്; സമ്പൂർണസൗഖ്യം കിട്ടിയെന്ന്.

കർദിനാളിന്റെ കരം പിടിച്ച ഗർഭിണി!

ഗർഭധാരണത്തോടെ ജീവൻ അപകടത്തിലായ ചിക്കാഗോ സ്വദേശിനിക്കുണ്ടായ അത്ഭുത സൗഖ്യമാണ് കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലെത്തിച്ചത്. 2013ലാണ് അത്ഭുതം റിപ്പോർട്ട് ചെയ്തത്. പല തവണ ഗർഭം അലസിപ്പോയ 40 വയസുകാരിയായ മെ

ലീസ കർദിനാൾ ന്യൂമാന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചതിന്റെ ഫലമായി പൂർണ ആരോഗ്യവാനായ ഒരു കുട്ടിയെ പ്രസവിച്ചു. അമ്മയുടെ ജീവനും അപകടമുണ്ടായില്ല. ഇതിനെ കുറിച്ച് പഠനം നടത്തിയ വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാവില്ലെന്ന് മെഡിക്കൽസംഘം സാക്ഷ്യപ്പെടുത്തുകയായിരുന്നു. 2018 നവംബറിൽ വത്തിക്കാൻ ഈ അത്ഭുതം സ്ഥിരീകരിക്കുകയും ചെയ്തു.

*************************************

മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം: തത്‌സമയം കാണാം ശാലോമിന്റെ ഇംഗ്ലീഷ്, മലയാളം ചാനലുകളിൽ  

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?