Follow Us On

25

April

2024

Thursday

വിശുദ്ധ മദർ തെരേസയുടെ തിരുനാളിൽ നമുക്കും ചോദിക്കാം: ഇനിയും വിശക്കുമ്പോൾ ഞാനെന്തു ചെയ്യും അമ്മേ?

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

വിശുദ്ധ മദർ തെരേസയുടെ തിരുനാളിൽ നമുക്കും ചോദിക്കാം: ഇനിയും വിശക്കുമ്പോൾ ഞാനെന്തു ചെയ്യും അമ്മേ?

ആ പെൺകുട്ടി മദർ തെരേസയോട് ഉന്നയിച്ച ആ ചോദ്യത്തിന്റെ അർത്ഥതലങ്ങൾ അതിവിശാലമാണ്. ആ ബോധ്യത്തോടെ, വിശുദ്ധയുടെ തിരുനാളിൽ നമുക്കും ഉന്നയിക്കാം ആ ചോദ്യം. മദറിന് നൽകാവുന്ന വലിയ ആദരവിന്റെ ഏടായിമാറും അത്!

അന്ന് കൊൽക്കത്തയിലെ ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ മദർ തെരേസ ഒരു പാവം പെൺകുട്ടിയെ കണ്ടു. ഭക്ഷണം കഴിച്ചിട്ട് പലനാളായെന്ന് അവളെ കണ്ടാൽ അറിയാം. കൈയിലുള്ള ഭക്ഷണപ്പൊതി തുറന്ന് രണ്ടു കഷ്ണം ബ്രഡ് അവൾക്കു കൊടുത്തു! മോളേ ഇതു കഴിക്ക്.

അവൾ വാങ്ങിയെങ്കിലും കഴിക്കാൻ വിസമ്മതിക്കുന്നതുപോലെ. മദർ വീണ്ടും പറഞ്ഞു, മോളെ കഴിക്ക്. അവൾ പതഞ്ഞ ശബ്ദത്തിൽ പറഞ്ഞു: ‘അമ്മേ, എനിക്കിത് കഴിക്കാൻ പേടിയാകുന്നു. കാരണം, ഇതു കഴിച്ച് തീരുമ്പോൾ എനിക്ക് ഇനിയും വിശക്കും, അപ്പോൾ ഞാനെന്ത് ചെയ്യും അമ്മേ.’

1979ൽ സമാധാനത്തിന്റെ നൊബേൽ സമ്മാനം കൈപ്പറ്റുമ്പോൾ ഗംഭീരമായ സദസിനെ നോക്കി പങ്കുവെച്ച സംഭവമാണിത്. പെൺകുട്ടി തൊടുത്ത ചോദ്യം ഒരാളുടെ എല്ലാത്തരം വിശപ്പിനെയും സൂചിപ്പിക്കുന്നതല്ലേ? ശരീരത്തിന് വിശപ്പുണ്ട്, ആത്മാവിനുമുണ്ട്. എത്ര ഭക്ഷിച്ചാലും തീരാത്ത വിശപ്പകറ്റാൻ, എത്ര കുടിച്ചാലും തീരാത്ത ദാഹമകറ്റാൻ നാമെന്തു ചെയ്യണം?

കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാൾ ദിനമായ ഇന്ന് (സെപ്തംബർ അഞ്ച്) ഈ ചോദ്യം ആദരവോടെ നമുക്കും ചോദിക്കാം. മദറിനോട് പ്രകടിപ്പിക്കുന്ന ആദരവിന്റെ ഒരു ഏടായിമാറും അത്!

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?