Follow Us On

19

April

2024

Friday

കുടുംബ കൂട്ടായ്മകള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും: മാര്‍ നെല്ലിക്കുന്നേല്‍

കുടുംബ കൂട്ടായ്മകള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും: മാര്‍ നെല്ലിക്കുന്നേല്‍

ഇടുക്കി: കാലഘട്ടത്തിന്റ വെല്ലുവിളികളെ നേരിടാന്‍ തക്കവിധം കുടുംബ കൂട്ടായ്മകള്‍ ശക്തമാകണമെന്നും കൂട്ടായ്മ ശക്തമാകുന്നത് ക്രൈസ്തവ സമൂഹത്തിന്റെ വളര്‍ച്ചക്ക്  വഴിയൊരുക്കുമെന്നും ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മുരിക്കാശേരിയില്‍ നടന്ന രൂപതാതല  കുടുംബ കൂട്ടായ്മ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിതരാകാത്തവര്‍ അവഗണിക്കപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വിദ്യാഭ്യാസവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച ഉണ്ടാകണമെങ്കില്‍ സംഘടിതമായ ചൂവടുവെപ്പ് അനിവാര്യമാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.

മുരിക്കാശേരി ഫൊറോന വികാരി ഫാ. ജോസ് നരിതൂക്കില്‍, രൂപതാ ഡയറക്ടര്‍ ഫാ. മാത്യു പുതുപ്പറമ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍  എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?