ചില പിശാചുക്കളെ ഒഴിവാക്കാന്‍ ഉപവാസം അനിവാര്യമാണെന്ന് ക്രിസ്തു തന്റെ അനുവാ ചകരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൊമ്പും വാലും വച്ച ജീവികളെ ആട്ടിയോടിപ്പിക്കാനാണ് ക്രിസ്തു അങ്ങനെ പരസ്യമായി പറഞ്ഞതെന്ന് വിശ്വസി ക്കുന്ന പലരുമുണ്ട് ഇപ്പോഴും നമ്മുടെ ഇടയില്‍. ഉപവാസം ശക്തമായ ഒരായുധ മാണെന്ന് പഠിപ്പിക്കാനാണ് ക്രിസ്തു അങ്ങനെ ഒരു Metephor ഉപയോഗിച്ചത് എന്നു വേണം കരുതാന്‍. ക്രിസ്തു തന്റെ ശിഷ്യരോടു വളരെ കുറച്ചു കാര്യങ്ങളെ ആവശ്യപ്പെട്ടിട്ടുള്ളൂ. ആ ആവശ്യപ്പെട്ടതില്‍ പ്രധാനപ്പെട്ട ഒരാവശ്യം തന്നെയാണ് ഉപവാസം.
ചങ്ങാതി നീ ഉപവസിച്ചിട്ട് എത്ര നാളായി എന്ന ചോദ്യത്തിന് നിനക്ക് മറുപടിയുണ്ടോ? എന്തിനാണ് ഉപവസിക്കുന്നതെന്ന ചോദ്യത്തിന് ശരീരത്തിലെ കുറച്ച് മേദസ് കുറയാനും ശരീര സൗന്ദര്യം വര്‍ധിക്കാനുമാണെന്നൊക്കെ പറയുന്നവരോട് ക്രൂശിതന്‍ പൊറുക്കട്ടെ.
ഉപവാസം നാല് രോഗങ്ങള്‍ക്കുള്ള സിദ്ധ ഔഷധമാണ്.
1.സങ്കടം മാറാന്‍
ഉപവസിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഒരാളുടെ ജീവിതത്തിലെ വലിയ ദുഃഖങ്ങള്‍ തമ്പുരാന്‍ പരിഹരിക്കും എന്നാണ് 1 സാമുവേല്‍ 31:13 തിരുവചനം പറഞ്ഞു തരുന്നത്. സാവൂളിന്റെ മരണത്തില്‍ സങ്കടപ്പെട്ടവരായിരുന്നു അവന്റെ സഹപ്രവര്‍ത്തകര്‍. സാവൂള്‍ ചെയ്ത വന്‍ കാര്യങ്ങളെ ഓര്‍ത്ത് വിലപിച്ച് ജീവിതം തകര്‍ന്ന വര്‍ക്ക് ആശ്വാസമായ് മാറിയത് ഉപവാസമായിരുന്നു എന്നാണ് തിരുവചനം സാക്ഷ്യപ്പെടുത്തുന്നത്.
ഈ തിരിച്ചറിവ് സ്വന്തമാക്കിയവനായിരുന്നു ദാവീദ്. ദാവീദിന്റെ ദുഃഖം ദൈവം പരിഹരിച്ചത് ഉപവസിച്ച് ദാവീദ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയ പ്പോഴാണെന്നാണ് 2 സാമുവല്‍ 1 അധ്യായം 11 മുതലുള്ള തിരുവചനങ്ങള്‍ പറഞ്ഞുതരുന്നത്. ദാവീദ് ദുഃഖാതിരേകത്താല്‍ വസ്ത്രം കീറി. സാവൂളിന്റെയും, മകന്‍ ജോനാഥിന്റെയും വേര്‍പാട് തീര്‍ത്ത ദുഃഖം ദാവീദ് മറന്നത് ഉപവസിച്ച് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോഴാണ്.
ഉപവാസം എന്റെയും നിന്റെയും ജീവിത ദുഃഖങ്ങള്‍ പരിഹരിക്കുക തന്നെ ചെയ്യും.
2. ശിക്ഷയില്‍ നിന്നും ഒഴിവു നേടാന്‍:
പാപിക്ക് രക്ഷനേടാനുള്ള സുവര്‍ണ്ണാവ സരമാണ് ഉപവാസം. നിരന്തരം പാപാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് അതില്‍ നിന്നും വിടുതല്‍ നേടാന്‍ തിരുവചനം നല്‍കുന്ന സിദ്ധൗഷധമാണ് ഉപ വാസം.
പഴയനിയമത്തില്‍ ആഹാബ് രാജാവ് ഉപവസിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അവനില്‍ കനിയുകയും അവനോടു കാരുണ്യം കാണിക്കുകയും ചെയ്തു എന്നാണ് തിരുവചനം. ഭാര്യയായ ജസെബെലിന്റെ പ്രേരണയ്ക്കു വഴങ്ങി കര്‍ത്താവിന് അനിഷ്ട മായത് പ്രവര്‍ത്തിച്ച് ആഹാബ് വലിയ ദൈവ കോപമാണ് വിളിച്ചു വരുത്തിയത്. മ്ലേചത പ്രവര്‍ത്തിക്കുകയും വിഗ്രഹാരാധന നടത്തു കയും ചെയ്ത തെറ്റിന് ആഹാബ് ശപിക്കപ്പെടും എന്ന് മനസിലാ ക്കിയപ്പോള്‍ ആഹാബ് ഉപവസിക്കാന്‍ തീരുമാ നിച്ചു. വസ്ത്രം കീറി, ചാക്കുടുത്ത് ഉപവസിച്ച ആഹാബിനെ ശിക്ഷയില്‍നിന്നും ദൈവം അത്ഭുതകരമായി രക്ഷിച്ചു എന്നാണ് രാജാക്ക ന്മാരുടെ ഒന്നാം പുസ്തകത്തില്‍ നാം വായിക്കു ന്നത്. ഉപവസിച്ച ആഹാബിനെ കുറിച്ച് ദൈവം തിഷ്ബ്യനായ ഏലിയായോടു എത്ര സുന്ദരമാ യാണ് വര്‍ണ്ണിച്ചു കൊടുക്കുന്നത്.
കര്‍ത്താവ് അരുള്‍ ചെയ്തു: ആഹാബ് എന്റെ മുന്‍പില്‍ എളിമപ്പെട്ടതു കണ്ടില്ലേ! അവന്‍ ഉപവസിച്ച് തന്നെത്തന്നെ താഴ്ത്തിയതിനാല്‍ അവന്റെ ജീവിതകാലത്ത് ഞാന്‍ നാശം വരുത്തുക യില്ല. അവന്റെ പുത്രന്റെ കാലത്തായിരിക്കും ആ ഭവനത്തിന് ഞാന്‍ തിന്മ വരുത്തുക (1 രാജ 21/29).
എസ്തറിന്റെ ജീവിതത്തിലും ശിക്ഷയില്‍ നിന്നും ദൈവം ഇളവ് കൊടുത്തത് ഉപവസിച്ചു പ്രാര്‍ത്ഥിച്ചപ്പോഴാണെന്നാണ് രേഖപ്പെടുത്തിയിട്ടുണ്ട് (എസ്തര്‍ 4/11).
3. ഭാവി കാര്യങ്ങള്‍ അറിയാനും പ്രവചനങ്ങള്‍ മനസിലാക്കാനും ഉപവാസം അനിവാര്യമാണ് :
ഇസ്രായേല്‍ ജനം നിര്‍ണ്ണായകമായ തീരുമാനങ്ങളെല്ലാം കൈകൊണ്ടിരുന്നത് ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാത്രമായിരുന്നു എന്നാണ് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നിന്നും നാം വായിക്കുന്നത്. അവര്‍ യുദ്ധവിജയം നേടിയതെല്ലാം ദൈവ േത്താട് ചോദിച്ച് ദൈവം പറയുന്നതി നനുസരിച്ച് യുദ്ധം ചെയ്തത് കൊണ്ട് മാത്രമായി രുന്നു. വരാന്‍ പോകുന്ന കാര്യങ്ങളെല്ലാം ഇസ്രായേല്‍ മുന്‍കൂട്ടി അറിഞ്ഞതെല്ലാം അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ച സമയങ്ങളില്‍ മാത്രമാ യിരുന്നു. ഉപവസിക്കാതെ അവര്‍ എടുത്ത തീരുമാനങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിപ്പോയി എന്നാണ് അവരുടെ പരാജയ കഥകള്‍ നമുക്ക് ഗുണപാഠമായി പറഞ്ഞുതരുന്നത്. ഉപവസിച്ചു പ്രാര്‍ത്ഥിച്ചവരോട് ദൈവം ഉത്തരം നല്‍കിയതിന്റെ സുന്ദര വിവരണമുണ്ട് ന്യായാധിപന്‍മാരുടെ പുസ്തകത്തില്‍. ഇസ്രായേല്‍ ആ ദിവസം സായാഹ്നം വരെ കര്‍ത്താവിന്റെ മുമ്പില്‍ ഉപവസിക്കുകയും ദഹനബലികള്‍ അര്‍പ്പിക്കു കയും ചെയ്തു. കര്‍ത്താവ് അവര്‍ക്ക് ഉത്തരമരുളി. (ന്യായ 20/28)
4. ദൈവാനുഭവം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും ഉപവാസമെന്ന പുണ്യകര്‍മ്മത്തില്‍ ഏര്‍പ്പെടണം.
ദൈവത്തെ നേരില്‍ കാണുന്നതിനായി ആഗ്രഹിക്കുന്നവരാണ് നമ്മള്‍. പലപ്പോഴും ദൈവം കിട്ടാക്കനിയായി മാറുന്ന പതിവാണ് നമുക്കുള്ളത്. ദൈവത്തിന്റെ നിഴല്‍പോലും കാണാതെ കളം കാലിയാക്കി പോകുന്ന മനുജരുടെ ഗണത്തില്‍ നാം ചേരാതിരിക്കാന്‍ ഒരേ ഒരു മാര്‍ഗമേയുള്ളൂ. ആ മാര്‍ഗമാണ് ഉപവാസം. ഉപവസിച്ചു പ്രാര്‍ത്ഥിച്ചവരെല്ലാം ദൈവസാന്നിധ്യം ആവോളം ആസ്വദിച്ചിട്ടുണ്ട്.
40 ദിനരാത്രങ്ങള്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും മോശയും ഏലിയായും നസ്രായനുമെല്ലാം ദൈവാനുഭവത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തി എന്ന് ആര്‍ക്കാണ് അറിയാത്തത്.
യേശു നാല്പത് ദിനരാത്രങ്ങള്‍ ഉപവസിച്ചു (മത്തായി 4: 2) പ്രാര്‍ത്ഥിച്ചപ്പോള്‍ പിശാച് കീഴട ങ്ങുകയും ദൈവപ്രഭയാല്‍ അവന്‍ ജ്വലിക്കുകയും ചെയ്തു.
സുഹൃത്തേ വരൂ…
നമുക്ക് വിശന്നു തുടങ്ങാം…..
ഉപവാസത്തിന്റെ ശിരോവസ്ത്രം അണിയാം.
അവന്റെ കൂടാരത്തില്‍ അങ്ങനെ
ഈ നോമ്പുകാലത്ത് ഒരിടം നേടാം…
Leave a Comment
Your email address will not be published. Required fields are marked with *