Follow Us On

19

April

2024

Friday

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ പൗവത്തില്‍ നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടും

ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാര്‍ പൗവത്തില്‍ നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടും

കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാര്‍ ജോസഫ് പൗവ്വത്തില്‍ നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, സഭ കടന്നുപോയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ ഊര്‍ജ്ജ സ്വലമായ നേതൃത്വമാണ് മാര്‍ പൗവ്വത്തില്‍ വഹിച്ചത്.

ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായ പോരാട്ടം നടത്തി. സഭയിലെ അല്മായ സമൂഹത്തെ സഭയിലും പൊതു സമൂഹത്തിലും മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനും വിവിധ ക്രൈസ്തവ വിഭാഗങ്ങളെ  പൊതുവായ വിഷയങ്ങളില്‍ ഒറ്റക്കെട്ടായി  പ്രവര്‍ത്തനനിരതമാക്കുവാനും അദ്ദേഹം വഹിച്ച നേതൃത്വം സഭാ ചരിത്രത്തിലെ ധന്യമുഹൂര്‍ത്തങ്ങളാണെന്ന് അനുശോചന സന്ദേശത്തില്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?