Follow Us On

03

May

2024

Friday

വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

വന്യമൃഗശല്യം; ഹൈക്കോടതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

കൊച്ചി: വന്യമൃഗങ്ങള്‍ക്ക് കടിച്ചുകീറാന്‍ മനുഷ്യനെ എറിഞ്ഞുകൊടുക്കുന്ന ക്രൂരതയ്ക്ക് നീതിപീഠങ്ങള്‍ ഒത്താശചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം മുന്നോട്ടു വരണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അരിക്കൊമ്പന്‍ വിദഗ്ദ്ധസമിതി പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള ഹൈക്കോടതിലേക്ക് നടത്തിയ കര്‍ഷക പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അരിക്കൊമ്പന്‍ വിഷയത്തില്‍ യാതൊരു വൈദഗ്ധ്യവുമില്ലാത്ത 5 പേരെ ചേര്‍ത്ത് വിദഗ്ദ്ധസമിതിയുണ്ടാക്കി അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ കാട്ടില്‍ തുറന്നുവിട്ടപ്പോള്‍ ഭയാനകമായ കാര്യങ്ങളാണ് ഉണ്ടായത്. വിദഗ്ദ്ധസമിതി പിരിച്ചുവിട്ട് ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ട വകുപ്പുതല സെക്രട്ടറിമാരെയും കര്‍ഷകസംഘടനാ നേതാക്കളെയുമുള്‍പ്പെടുത്തി പുതിയ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് പറഞ്ഞ വിധിപ്രകാരം, കേരള ഹൈക്കോടതി മൃഗങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം മാറ്റിവെച്ച് മനുഷ്യന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

സംസ്ഥാന വൈസ് ചെയര്‍മാന്‍ ജോയി കണ്ണംചിറ, വിവിധ കര്‍ഷക സംഘടനാ നേതാക്കളായ ഡോ. ജോസുകുട്ടി ഒഴുകയില്‍ (മലനാട് കര്‍ഷകസമിതി), വി.ബി.രാജന്‍ (കെകെഎഎസ്), ഡിജോ കാപ്പന്‍ (കിസാന്‍ മഹാസംഘ്), ജോര്‍ജ് സിറിയക് (ഡികെഎഫ്), മനു ജോസഫ് (ജൈവ കര്‍ഷക സമിതി), സണ്ണി തുണ്ടത്തില്‍ (ഇന്‍ഫാം), ജോയി കണ്ണാട്ടുമണ്ണില്‍ (വി.ഫാം), വി. രവീന്ദ്രന്‍ (ദേശീയ കര്‍ഷകസമാജം), വര്‍ഗീസ് കൊച്ചുകുന്നേല്‍ (ഐഫ), സിറാജ് കൊടുവായൂര്‍ (എച്ച്ആര്‍പിഇഎം), റോജര്‍ സെബാസ്റ്റ്യന്‍ (വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍), ജെയിംസ് പന്ന്യാമാക്കല്‍ (കര്‍ഷക ഐക്യവേദി), പി എം സണ്ണി (ദേശീയ കര്‍ഷക സമിതി), ജോര്‍ജ് പള്ളിപ്പാടന്‍ (ഫാര്‍മേഴ്സ് റലീഫ് ഫോറം), ഷാജി തുണ്ടത്തില്‍ (ആര്‍കെഎംഎസ്), കെ.പി.ഏലിയാസ് (കര്‍ഷക സംരക്ഷണ സമിതി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?