കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ 47-ാമത് രൂപതാദിന ഒരുക്കങ്ങള്‍ക്കായി നൂറ്റമ്പതംഗ വോളണ്ടിയര്‍ ടീം സജ്ജമായി. രൂപതാദിനാചരണ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുന്ന എരുമേലി ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും സംഘടന പ്രതിനി ധികളുമുള്‍പ്പെടുന്നതാണ് വോളണ്ടിയര്‍ ടീം. മെയ് 13ന് നടക്കുന്ന രൂപതാദിനാചരണത്തിന് ഒരുക്കമായി വോളണ്ടിയര്‍ ടീമിന്റെ സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന പാരിഷ് ഹാളില്‍ നടന്നു.
ജനറല്‍ കണ്‍വീനറും എരുമേലി ഫൊറോന വികാരിയുമായ ഫാ. വര്‍ഗീസ് പുതുപ്പറമ്പില്‍, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു, രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ ക്രമീ കരണങ്ങള്‍ വിശദീകരിച്ചു.
13-ന് നടക്കുന്ന രൂപതാദിനാചരണത്തില്‍ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശിഷ്ടാ തിഥിയായിരിക്കും. മെയ് 11, ശനിയാഴ്ച്ച നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ബിനോയി കരിമരുതുങ്കല്‍ നയിക്കും.
എരുമേലി ഫൊറോനയിലെ പാരിഷ് കൗണ്‍ലംഗങ്ങള്‍ക്കും കുടുംബക്കൂട്ടായ്മ ലീഡേഴ്സിനുമായി മെയ് 12 ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന സംഗമം കോട്ടയം പൗരസ്ത്യ വിദ്യാപീഠം സഭാനിയമ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ജോസഫ് കടുപ്പില്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ നയിക്കും.
12ന് രൂപതയിലെ എല്ലാ ഇടവകകളിലും രൂപതാദിന പതാക ഉയര്‍ത്തും.
Leave a Comment
Your email address will not be published. Required fields are marked with *