Follow Us On

13

June

2025

Friday

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു
തിരുവല്ല: ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍ ഉദ്ഘാടനവും മാര്‍ ക്രിസോസ്റ്റം അനുസ്മരണ പ്രഭാഷണവും മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍  ക്ലിമീസ് കാതോലിക്ക ബാവ തിരുവല്ലാ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ നിര്‍വഹിച്ചു.
റാന്നി -നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.
പ്രഥമ മാര്‍ ക്രിസോസ്റ്റം അവാര്‍ഡ് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മാര്‍ ക്ലിമീസ് ബാവ നല്‍കി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി ,മാത്യു ടി. തോമസ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് , വര്‍ഗീസ് മാമ്മന്‍, ഏബ്രഹാം കലമണ്ണില്‍, പി.ഇ തോമസ്, റിട്ട. ജഡ്ജി ജോര്‍ജ് ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?